കോഴിക്കോട്: വയനാട് കാരാപ്പുഴ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കാത്ത പ്രവൃത്തിയുടെ പേരിൽ പണം കൈപ്പറ്റിയെന്ന കേസിൽ പ്രതികളെ വിട്ടയച്ചു.
ജലസേചന വകുപ്പ് ഉദ്യോഗസ്ഥരായ എക്സി. എൻജിനീയ൪ കാന്തിമതിനാഥൻ പിള്ള, സൂപ്രണ്ടിങ് എൻജി. ടി. ബാബുരാജൻ, അസി. എക്സി. എൻജിനീയ൪ എം. ഗംഗാധരൻ, ചീഫ് എൻജിനീയ൪ വി.വി. അറുമുഖൻ, അസി. എൻജിനീയ൪ കെ.സി. ജോസഫ്, അസി. എക്സി. എൻജിനീയ൪ വി.എ. അബ്ദുല്ല, കരാറുകാരായ കെ. മൊയ്തീൻകുഞ്ഞി, ടി.സി. കുഞ്ഞിമാഹിൻ ഹാജി എന്നിവരെയാണ് വിജിലൻസ് സ്പെഷൽ ജഡ്ജി വി. ജയറാം വിട്ടയച്ചത്.
പ്രതികൾക്കുവേണ്ടി അഡ്വ. ഇ. ശങ്കുണ്ണി മേനോൻ, അഡ്വ. പി. രാജീവ്, അഡ്വ. എം. പ്രദീപ് കുമാ൪ എന്നിവ൪ ഹാജരായി. 1997ൽ കാരാപ്പുഴ പദ്ധതിയിൽ മണ്ണിടിച്ചിൽ തടയാനുള്ള ‘പോറിങ്’ നടത്തണമെന്ന റിപ്പോ൪ട്ടുണ്ടാക്കി പ്രവൃത്തി നടത്താതെ 31,56,842 രൂപ കൈപ്പറ്റിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.