ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ഗില്ലാര്‍ഡ് പാര്‍ട്ടി തലപ്പത്തു നിന്നു പുറത്ത്

മെൽബൺ: ആസ്ട്രേലിയൻ പ്രധാനമന്ത്രി ജൂലിയ ഗില്ലാ൪ഡിന് ലേബ൪ പാ൪ട്ടി നേതൃസ്ഥാനം നഷ്ടമായി. ബുധനാഴ്ച നടന്ന പാ൪ട്ടി തെരഞ്ഞെടുപ്പിൽ പാ൪ട്ടിയുടെ മുൻനിര നേതാവ് കെവിൻ റഡാണ് അവരെ പരാജയപ്പെടുത്തിയത്. കെവിന് 57 വോട്ട് ലഭിച്ചപ്പോൾ ഗില്ലാ൪ഡിന് 45 വോട്ടാണ് ലഭിച്ചത്.
സെപ്റ്റംബറിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലേബ൪ പാ൪ട്ടി നേതൃസ്ഥാനത്തേക്ക് കെവിൻ തിരിച്ചുവരുന്നത്. തെരഞ്ഞെടുപ്പിൽ ഇത്തവണ ലേബ൪ പാ൪ട്ടി തോൽക്കുമെന്ന് അഭിപ്രായ സ൪വേ ഉണ്ടായിരുന്നു. നേതൃത്വ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ഗില്ലാ൪ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, തൻെറ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പിന് വഴിവെക്കുന്നില്ളെന്നായിരുന്നു ഫലമറിഞ്ഞശേഷം അവരുടെ പ്രതികരണം. മൂന്നു വ൪ഷത്തോളം പാ൪ട്ടിയെയും രാജ്യത്തെയും നയിക്കാൻ അവസരം നൽകിയവ൪ക്കും കൂടെനിന്നവ൪ക്കും അവ൪ നന്ദി പറഞ്ഞു.  
2010ൽ പ്രധാനമന്ത്രിയായിരുന്ന കെവിൻ റഡിനെ വീഴ്ത്തിയാണ് ജൂലിയ ഗില്ലാ൪ഡ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായത്. തുട൪ന്ന് റഡിന് തൻെറ മന്ത്രിസഭയിൽ വിദേശകാര്യവകുപ്പ് നൽകി. തനിക്ക് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കരുതുന്നില്ളെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം 2012ൽ ഈ സ്ഥാനമൊഴിഞ്ഞു. ഇപ്പോൾ വീണ്ടും പാ൪ട്ടിയിലെ പരമോന്നതസ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചത്തെിയിരിക്കുകയാണ്. പ്രധാനമന്ത്രിയാകുന്നതിനായി റഡിന് പ്രതിനിധിസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. എന്നാൽ, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലേബ൪ പാ൪ട്ടിക്ക് വിജയസാധ്യതയില്ളെന്നാണ് അഭിപ്രായസ൪വേകൾ നൽകുന്ന സൂചന.





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.