ലോസ് ആഞ്ജലസ്: അമേരിക്കൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ റിച്ചാ൪ഡ് മാത്സൺ (87) അന്തരിച്ചു. 1954ൽ ഇറങ്ങിയ ‘ഐ ആം ലജൻഡ്’ എന്ന ഭീകരനോവലാണ് അദ്ദേഹത്തിൻെറ ഏറ്റവും പ്രശസ്ത കൃതി.
ഹൊറ൪, ഫാൻറസി, സയൻസ് ഫിക്ഷൻ ശാഖകളായിരുന്നു എഴുത്തിൽ അദ്ദേഹത്തിൻെറ ഇഷ്ടമേഖലകൾ.
60 വ൪ഷത്തോളം നീണ്ടുനിന്ന സാഹിത്യജീവിതത്തിൽ സിനിമക്കും ടെലിവിഷനും വേണ്ടി പല പ്രമുഖരുടെയും രചനകൾ അദ്ദേഹം പുനരാവിഷ്കരിച്ചു. മൂന്ന് ചലച്ചിത്രാവിഷ്കാരങ്ങളുൾപ്പെടെയുണ്ടായ ‘ഐ ആം ലജൻഡ്’ ആണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കുന്നത്.
‘ഹെൽ ഹൗസ്’, ‘ബിഡ് ടൈം റിട്ടേൺ’, ‘ദ ഷ്രിങ്കിങ് മാൻ’, ‘വാട്ട് ഡ്രീംസ് മേ കം’ തുടങ്ങിയവയാണ് മറ്റു പ്രധാന രചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.