ശ്രീകണ്ഠപുരം: എമ൪ജൻസി വാതിലുകളില്ലാതെ സ്കൂൾ-സ്വകാര്യബസുകൾ സ൪വീസ് നടത്തുന്നത് ഭീതിയുയ൪ത്തുന്നു. രണ്ടുവ൪ഷം മുമ്പുവരെ ബസുകളിൽ എമ൪ജൻസി വാതിലുകൾ ക൪ശനമാക്കിയിരുന്നു. പുതിയ ബസുകൾ നിരത്തിലിറക്കുമ്പോഴും പഴയ വാഹനങ്ങൾ ബ്രേക്കെടുക്കുമ്പോഴും പിൻഭാഗത്ത് എമ൪ജൻസി വാതിൽ നി൪ബന്ധമാക്കിയിരുന്നു. ആ൪.ടി.ഒയും പൊലീസും ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകളും നടത്തിയിരുന്നു.
എന്നാൽ, നിലവിൽ എമ൪ജൻസി വാതിലുകളുള്ള ബസുകൾ കുറവാണ്. അപകടമുണ്ടായാൽ ആളുകളെ പെട്ടെന്ന് പുറത്തിറക്കാനാണ് എമ൪ജൻസി വാതിലുകൾ ഉപയോഗിക്കുന്നത്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ ബസുകളിൽ തീപിടിത്തവും മറ്റും ഉണ്ടായപ്പോഴെല്ലാം എമ൪ജൻസി വാതിലിൻെറ പ്രാധാന്യം വ്യക്തമായിരുന്നു. നിലവിൽ കുട്ടികളെ കുത്തിനിറച്ച് പോകുന്ന സ്കൂൾ ബസുകൾക്കുപോലും എമ൪ജൻസി വാതിലുകൾ കാണാനില്ല. ചില വാഹനങ്ങൾക്ക് പിന്നിലായി എമ൪ജൻസി എക്സിറ്റ് എന്ന് ഇംഗ്ളീഷിൽ എഴുതിയിട്ടുണ്ടെങ്കിലും വാതിൽ കാണാറില്ല. എമ൪ജൻസി വാതിലുകളില്ലാത്ത കെ.എസ്.ആ൪.ടി.സി ബസുകളും സ൪വീസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.