കൊച്ചി: പ്ളസ് വൺ ഏകജാലക അലോട്ട്മെൻറിൽ കേരള സിലബസിൽ പഠിച്ച വിദ്യാ൪ഥികൾക്ക് ബോണസായി മൂന്നു പോയൻറ് നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സ൪ക്കാറിൻെറ വിശദീകരണം തേടി. തിരൂരങ്ങാടിയിലെ സി.ബി.എസ്.ഇ വിദ്യാ൪ഥി സുബോധ് കുമാ൪ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.ടി രവികുമാറിൻെറ ഉത്തരവ്. ഏപ്രിൽ 26ന് പുറത്തിറക്കിയ പ്രോസ്പെക്ടസിൽ സംസ്ഥാന സിലബസിലെ വിദ്യാ൪ഥികൾക്ക് ബോണസ് മാ൪ക്ക് അനുവദിക്കുമെന്നാണ് സൂചിപ്പിച്ചത്. ഇത് വിവേചനപരവും സി.ബി.എസ്.ഇ വിദ്യാ൪ഥികളെ അവഗണിക്കുന്നതുമാണെന്ന് ചൂണ്ടികാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
എന്നാൽ, പ്ളസ് വണിന് ആകെയുള്ള 2.18 ലക്ഷം സീറ്റുകളിൽ 1.88 എണ്ണത്തിലേക്കുമുള്ള അലോട്ട്മെൻറ് നടപടികൾ പൂ൪ത്തിയായിക്കഴിഞ്ഞതായി സ൪ക്കാറിന് വേണ്ടി സ്പെഷൽ ഗവ. പ്ളീഡ൪ ടി.പി മഹമൂദ് കോടതിയെ അറിയിച്ചു. ജൂൺ പത്തിന് ആദ്യഘട്ട അലോട്ട്മെൻറ് നടപടികൾ പൂ൪ത്തിയായി. സംസ്ഥാന സിലബസിൽ പരീക്ഷയെഴുതിയവ൪ക്ക് സ൪ക്കാ൪തലത്തിലെ പ്ളസ്വൺ പ്രവേശം മാത്രമാണ് ആശ്രയം. സി.ബി.എസ്.ഇക്കാ൪ക്ക് അതേ സിലബസിൽ സ്കൂളുകളിൽ പഠനം തുടരാൻ സൗകര്യമുണ്ട്. ഈ സാഹചര്യത്തിൽ കോടതി ഇടപെടുന്നത് പ്രവേശ നടപടികളെ തകിടംമറിക്കുമെന്നും സംസ്ഥാന സിലബസിൽ പരീക്ഷയെഴുതിയ വിദ്യാ൪ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സ൪ക്കാ൪ അറിയിച്ചു. തുട൪ന്നാണ് ഇക്കാര്യങ്ങൾ രേഖമൂലം വിശദമാക്കി സത്യവാങ്മൂലം നൽകാൻ സിംഗ്ൾ ബെഞ്ച് നി൪ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.