പടിയിറങ്ങിയത് ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് -മുബാറക്

കൈറോ: സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുൻനി൪ത്തിയാണ് താൻ അധികാരപദവികളോട് വിടപറഞ്ഞതെന്ന് ഈജിപ്തിൻെറ മുൻ ഭരണാധികാരി ഹുസ്നി മുബാറക്. ബ്രദ൪ഹുഡിൻെറ പിൻബലമുള്ള മു൪സി ഭരണകൂടത്തിനു കീഴിൽ ജനങ്ങൾ പ്രയാസപ്പെടുകയാണെന്നും അൽവതൻ ദിനപത്രത്തിൻെറ ലേഖകന് നൽകിയ അഭിമുഖത്തിൽ മുബാറക് അഭിപ്രായപ്പെട്ടു. 2011 ജനുവരി 25ന് ആരംഭിച്ച ജനകീയ പ്രക്ഷോഭത്തെ തുട൪ന്ന് ഫെബ്രുവരി 11ന് മുബാറക് സ്ഥാനഭ്രഷ്ടനാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.