യുവാവിന്‍െറ മരണം: രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവാവിൻെറ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ നീലേശ്വരം സി.ഐ അറസ്റ്റ് ചെയ്തു. നീലേശ്വരം പൂവാലംകൈയിലെ പ്രകാശൻ (35), സുഹൃത്ത് സതീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
നീലേശ്വരം ബസ്സ്റ്റാൻഡിലെ ബാ൪ബ൪ ഷോപ് ഉടമ പൂവാലംകൈയിലെ ഇ. പത്മനാഭൻെറ മകൻ ജയൻെറ (34) മൃതദേഹമാണ് തിങ്കളാഴ്ച പുല൪ച്ചെ പൂവാലംകൈയിലെ ആഴമില്ലാത്ത തോട്ടിൽ പരിക്കുകളോടെ കണ്ടെത്തിയത്.
പ്രകശനും ജയനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി മദ്യലഹരിയിൽ ജയൻ തനിക്ക് കിട്ടാനുള്ള പണം പ്രകാശനോട് ആവശ്യപ്പെട്ടപ്പോൾ ത൪ക്കമുണ്ടാവുകയും അത് പിടിവലിയിൽ കലാശിക്കുകയുമായിരുന്നു. തുട൪ന്ന് പ്രകാശൻ ജയനെ തലക്കടിച്ചുവീഴ്ത്തുകയായിരുന്നു.
 തലക്ക് പരിക്കേറ്റ് രക്തം വാ൪ന്നൊഴുകിയ ജയൻെറ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയശേഷം പ്രകാശനും സതീഷും ചേ൪ന്ന് ജയനെ മൂന്നാംകുറ്റിയിലെ തോട്ടിൽ തള്ളുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചതായി നീലേശ്വരം സി.ഐ പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.