ആറന്‍മുളയില്‍ വെള്ളക്കെട്ടില്‍ വീണ് പത്തുവയസ്സുകാരന്‍ മരിച്ചു

പത്തനംതിട്ട: ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്തെ വെളളക്കെട്ടിൽ വീണു പത്തുവയസ്സുകാരൻ മരിച്ചു. ഇടശേരിമന മുറിയിൽ കാട്ടുകളത്തിൽ സന്തോഷിന്റെ മകൻ അശ്വിൻ (10) ആണു മരിച്ചത്. വിമാനത്താവളത്തിനായി മണ്ണിട്ടു നികത്തിയ വയലിലെ കുഴിയിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടു മുതൽ അശ്വിനെ കാണാതായിരുന്നു. ഈ പ്രദേശത്തു കൂടി അശ്വിൻ സൈക്കിൾ ചവിട്ടുന്നത് നാട്ടുകാരിൽ ചില൪ കണ്ടിരുന്നു. തുട൪ന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.