പിരിയന്‍ കെട്ടിടത്തില്‍ പിടിച്ചുകയറാന്‍ ‘ഫ്രഞ്ച് സ്പൈഡര്‍മാന്‍’ വരുന്നു

ദുബൈ: ലോകത്തിലെ ഉയരമുള്ള നൂറിലേറെ കെട്ടിടങ്ങളുടെ മുകളിലേക്ക് പിടിച്ചുകയറി ലോക റെക്കോ൪ഡുകൾ സ്വന്തമാക്കിയ ‘ഫ്രഞ്ച് സ്പൈഡ൪മാൻ’ വീണ്ടും ദുബൈയിലേക്ക്. ‘ചിലന്തി മനുഷ്യൻ’ എന്നുകൂടി അറിയപ്പെടുന്ന അലൈൻ റോബ൪ട്ട് ആണ് ലോകത്തിലെ ഉയരം കൂടിയ പിരിയൻ കെട്ടിടമായ കയാൻ ടവ൪ (മുമ്പ് ഇൻഫിനിറ്റി ടവ൪) കീഴടക്കാൻ ദുബൈയിലെത്തുന്നത്. 2011 മാ൪ച്ചിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു൪ജ് ഖലീഫയുടെ 160 നിലകൾ അലൈൻ റോബ൪ട്ട് കയറിയിരുന്നു. എംപയ൪ സ്റ്റേറ്റ് ബിൽഡിങ്, ഈഫൽ ടവ൪ തുടങ്ങി ലോകത്തെ 130ലേറെ പ്രമുഖ കെട്ടിടങ്ങൾ അൽഐൻ റോബ൪ട്ട് കീഴടക്കിയിട്ടുണ്ട്.
ദുബൈ മറീനയിലാണ് കഴിഞ്ഞ ദിവസം കയാൻ ടവ൪ ഉദ്ഘാടനം ചെയ്തത്. 1,550 കോടി രൂപ ചെലവിൽ നി൪മിച്ച കെട്ടിടത്തിൻെറ ഉയരം 310 മീറ്ററാണ്. 75 നില കെട്ടിടത്തിൻെറ താഴെ നിന്ന് മുകൾ വരെ 90 ഡിഗ്രി വളവുമുണ്ട്. കെട്ടിടത്തിൻെറ ചിത്രങ്ങൾ കണ്ടപ്പോൾ അലൈന് ഇതിൽ കയറാൻ മോഹമുദിക്കുകയായിരുന്നു. തുട൪ന്ന്  നി൪മാതാക്കളായ കയാൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡവലപ്മെൻറ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. അവ൪ പച്ചക്കൊടി കാട്ടിയതോടെ അടുത്തമാസം ദുബൈയിലെത്തി കെട്ടിടത്തെ കുറിച്ച് കൂടുതൽ പഠിക്കുമെന്ന് അലൈൻ  പറഞ്ഞു. മിക്കവാറും ഈ വ൪ഷാവസാനം തൻെറ പ്രകടനം ദുബൈ നിവാസികൾക്ക് കാണാൻ കഴിയുമെന്ന് അലൈൻ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകളോടെയായിരിക്കുമോ പ്രകടനമെന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മറുപടി. സാധാരണ വെറും കൈയോടെ, ക്ളയ്മ്പിങ് ഷൂസ് മാത്രം ഉപയോഗിച്ചാണ് അലൈൻെറ പ്രകടനം. എന്നാൽ, ബു൪ജ് ഖലീഫയിൽ കെട്ടിട ഉടമകളുടെ നിബന്ധനപ്രകാരം ഇരുമ്പുവടം അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നു. ദുബൈയിലെ ബു൪ജുൽ അറബ്, അബൂദബിയിലെ ലാൻഡ്മാ൪ക്ക്, പ്രിൻസസ് ടവ൪ എന്നിവയെല്ലാം കീഴടക്കാനുള്ള ആഗ്രഹവും അലൈൻ മറച്ചുവെക്കുന്നില്ല. ജൂലൈയിൽ പോളണ്ടിലാണ് അദ്ദേഹത്തിൻെറ അടുത്ത പ്രകടനം. തുട൪ന്ന് പാരീസിലുമുണ്ട്. അവിടെ വെച്ച് താനെഴുതിയ പുസ്തകത്തിൻെറ പ്രകാശനവും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.