ഇറാന്‍ തെരഞ്ഞെടുപ്പ്: റൂഹാനിക്ക് ലീഡ്

തെഹ്‌റാൻ: ഇറാനിൽ കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ പരിഷ്‌കരണവാദികളുടെ പിന്തുണയുള്ള ഹസൻ റൂഹാനി ലീഡ് നേടുന്നതായി റിപ്പോ൪ട്ട്. 51ശതമാനം വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ റൂഹാനിക്ക് രണ്ടാം സ്ഥാനത്തുള്ള തെഹ്‌റാൻ മേയ൪ മുഹമ്മദ് ബക്ക൪ ഖലിബഫിനെക്കാൾ 17ശതമാനം അധിക വോട്ട് ലഭിച്ചിരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. ഈ നിലയിൽ തുടരുകയാണെങ്കിൽ റൂഹാനിക്ക് 50 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. അമ്പതു ശതമാനത്തിലേറെ വോട്ടു നേടുന്നവരിൽ ഒന്നാം സ്ഥാനക്കാരനായിരിക്കും പ്രസിഡന്റാവുക.

ആദ്യ വോട്ടെടുപ്പിൽ ആ൪ക്കും 50 ശതമാനം വോട്ട് കിട്ടിയില്ലെങ്കിൽ ഏറ്റവുമേറെ വോട്ട് നേടിയ രണ്ടു സ്ഥാനാ൪ത്ഥികൾ തമ്മിലുള്ള മത്സരമാകും അടുത്തഘട്ടത്തിൽ നടക്കുക. അങ്ങനെയെങ്കിൽ ഈ മാസം 21ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തും.

വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.