മാഹി: മാഹിയിൽ ദേശീയപാതയോരത്തുള്ള മദ്യഷാപ്പുകൾ നീക്കാൻ പുതുച്ചേരി ഗതാഗതവകുപ്പ് മാഹി റീജനൽ അഡ്മിനിസ്ട്രേറ്റമാ൪ക്ക് നി൪ദേശം നൽകി. ദേശീയപാത മദ്യവിമുക്തമാക്കാൻ കേന്ദ്ര സ൪ക്കാറിൻെറ നി൪ദേശപ്രകാരമാണ് നടപടി.
ആവശ്യമായ നടപടിയെടുത്തശേഷം ന്യൂദൽഹിയിലെ കേന്ദ്ര റോഡ് ട്രാൻസ്പോ൪ട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിനെ അറിയിക്കണമെന്ന് മാ൪ച്ച് 11ന് സംസ്ഥാന ചീഫ് സെക്രട്ടറിമാ൪ക്ക് കേന്ദ്രം നി൪ദേശം നൽകിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുണ്ടാവുന്ന അപകടങ്ങൾ നിയന്ത്രിക്കാനാണ് കേന്ദ്ര സ൪ക്കാ൪ ലക്ഷ്യമിടുന്നത്. 2011ൽ രാജ്യത്ത് മദ്യപിച്ച് 24,655 അപകടങ്ങളുണ്ടായി. 10,553 പേ൪ മരിക്കുകയും 21,148 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.