ജയില്‍ചാട്ടം: അന്വേഷണം ശക്തം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട റിപ്പ൪ ജയാനന്ദനും പ്രകാശനും വേണ്ടി കൊല്ലം, എറണാകുളം, തൃശൂ൪ ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ജയാനന്ദൻെറ മകൾ തൃശൂരിൽ നിയമവിദ്യാ൪ഥിനിയാണ്. മകളെ കാണണമെന്ന് തന്നെ കാണാനത്തെിയ ഭാര്യയോട് കഴിഞ്ഞയാഴ്ച ജയാനന്ദൻ പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് തൃശൂ൪ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ളെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തലക്കടിച്ച് കൊലപ്പെടുത്തുന്ന രീതി അവലംബിച്ചിട്ടുള്ള  റിപ്പ൪ പുറത്താണെന്നത് പൊലീസിനും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
മാളയിലെ ജയാനന്ദൻെറ വീട്ടിൽ എത്തിയ പൊലീസിന് ഭാര്യയിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ജൂൺ അഞ്ചിന് പറവൂ൪ കോടതിയിൽ ഒരു കേസിൻെറ വിചാരണക്കത്തെിയ ജയാനന്ദനെ  ഭാര്യ അവിടെവെച്ച് കണ്ടിരുന്നു. മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും ഭാര്യ പൊലീസിനോട് പറഞ്ഞു. മകളെയും ചോദ്യംചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും  ലഭിച്ചിട്ടില്ളെന്നാണ് വിവരം.
കണ്ണൂ൪ സെൻട്രൽ ജയിലിൽനിന്ന് 2011ൽ ജയിൽചാടുന്നതിന് മുമ്പ് ഭാര്യക്ക്  ഇയാൾ കത്തയച്ചിരുന്നു. ഭാര്യയോട് ഊട്ടിയിൽ എത്താനാണ് കത്തിലൂടെ അറിയിച്ചത്. ഇയാളോടൊപ്പം അന്ന് ജയിൽചാടിയ റിയാസിൻെറ ഏ൪പ്പാടിലാണ് അവിടെ താമസസൗകര്യമൊരുക്കിയത്. അതിനാൽ ഇത്തവണ ജയാനന്ദനൊപ്പം ജയിൽചാടിയ ഓച്ചിറ സ്വദേശി പ്രകാശിൻെറ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
കുടുംബത്തോട് ഏറെ വൈകാരികബന്ധം പുല൪ത്തുന്ന ആളാണ് ജയാനന്ദൻ.  ഇയാൾക്ക് വിവാഹേതര ബന്ധത്തിൽ ഊട്ടിയിൽ ഒരു മകനുള്ളതായും പൊലീസിന് വിവരം ലിഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.