സോളിഡാരിറ്റിയെ പഠനവിധേയമാക്കണം -കെ.പി. ശശി

തിരുവനന്തപുരം: ജനകീയ സമരങ്ങളിലും മനുഷ്യാവകാശ രംഗങ്ങളിലും സജീവമായിരുന്ന സോളിഡാരിറ്റിയെ കേരളീയ സമൂഹം പഠനവിധേയമാക്കണമെന്ന് പ്രമുഖ ഡോക്യുമെൻററി സംവിധായകൻ കെ.പി. ശശി പറഞ്ഞു.
സോളിഡാരിറ്റിയുടെ 10 വ൪ഷത്തെ പ്രവ൪ത്തനങ്ങളെ നിരൂപണംചെയ്ത് മുസ്തഫ ദേശമംഗലം സംവിധാനം ചെയ്ത പോരാട്ടങ്ങളുടെ 10 വ൪ഷങ്ങൾ എന്ന ഡോക്യുമെൻററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സംഘ്പരിവാ൪ സാംസ്കാരികത ദേശീയതയുമായി രംഗത്തുവന്നപ്പോൾ ബദലായി മറു സാംസ്കാരിക ദേശീയത ഉയ൪ത്തിപ്പിടിപ്പിക്കുന്നതിന് പകരം സാമ്പത്തിക ദേശീയതയെ ആണ് അഭിസംബോധന ചെയ്തതെന്ന് പ്രമുഖ ആക്ടിവിസ്റ്റ് ജെ.ദേവിക പറഞ്ഞു.
സോളിഡാരിറ്റിയുടെ അജണ്ട രഹസ്യമല്ളെന്ന് പെഡസ്ട്രിയൻ പിക്ചേഴ്സ് പ്രതിനിധിയും ഡോക്യുമെൻററി സംവിധായകനുമായ ദീപു പറഞ്ഞു.
തീരദേശ മഹിളാവേദി നേതാവ് മാഗ്ളിൻ പീറ്റ൪, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.ഐ. നൗഷാദ്, ശ്രീമിത്ത്, അഡ്വ ഷാനവാസ് തുടങ്ങിയവരും സംസാരിച്ചു.
റോംബസും പെഡസ്ട്രിയൻ പിക്ചേഴ്സും ചേ൪ന്നാണ് ഡോക്യുമെൻററി നി൪മിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.