വാഷിങ്ടൺ: വ്യക്തികളുടെ സംഭാഷണങ്ങളും വിവരക്കൈമാറ്റവും ചോ൪ത്തുന്ന അമേരിക്കയുടെ അതീവ രഹസ്യപദ്ധതി വെളിച്ചത്തുകൊണ്ടുവന്ന എഡ്വേഡ് സ്നോഡൻ മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ‘ഒളിവിൽ’ പോയി. പ്രിസം എന്നു പേരിട്ട അമേരിക്കൻ സുരക്ഷാ ഏജൻസിയുടെ രഹസ്യ പദ്ധതി പുറത്തുകൊണ്ടുവന്നതു മുതൽ സ്നോഡൻ താമസിച്ചിരുന്ന ഹോങ്കോങ്ങിലെ ഹോട്ടലിൽനിന്ന് മുങ്ങി.
മാധ്യമപ്രവ൪ത്തക൪ മുങ്ങിത്തപ്പിയിട്ടും സ്നോഡനെ കണ്ടെത്താനായിട്ടില്ല. തന്നെ പിടികൂടാൻ അമേരിക്ക എല്ലാ ശ്രമവും നടത്തുമെന്നറിയുന്ന സ്നോഡൻ തൻെറ രാജ്യത്തിൻെറ ചാരക്കണ്ണിൽപോലും പെടാതെ ഹോങ്കോങ്ങിലെ രഹസ്യകേന്ദ്രത്തിലാണിപ്പോൾ. മൂന്നു മാസത്തെ വിസയിൽ ഹോങ്കോങ്ങിലെത്തിയ സ്നോഡൻ വിസ നീട്ടിക്കിട്ടാനുള്ള ശ്രമത്തിലാണ്. അതിനായി അദ്ദേഹം നിയമവിരുദ്ധരുമായി കൂടിയാലോചിച്ച് ബന്ധപ്പെട്ടതായി റിപ്പോ൪ട്ടുണ്ട്.
അമേരിക്കയും ഹോങ്കോങ്ങും കുറ്റവാളികളെ കൈമാറുന്നതിന് കരാറിലേ൪പ്പെട്ട രാജ്യങ്ങളാണ്. എന്നാൽ, ഹോങ്കോങ് ചൈനയുടെ കീഴിൽ വരുന്നതിനു മുമ്പാണ് ഈ കരാ൪ അംഗീകരിച്ചത്. പുതിയ സാഹചര്യത്തിൽ ചൈന ഈ കരാ൪ പാലിക്കുമോ എന്ന് വ്യക്തമല്ല. അമേരിക്കയുടെ രഹസ്യപദ്ധതി പുറത്തുകൊണ്ടുവന്ന സംഭവത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്നോഡനെ കൈമാറണമെന്ന ആവശ്യം അമേരിക്ക ഔദ്യാഗികമായി ഉന്നയിക്കുകയും ചൈന നിരാകരിക്കുകയും ചെയ്താൽ അത് ഇരു രാജ്യങ്ങൾക്കുമിടയിൽ മറ്റൊരു നയതന്ത്ര ത൪ക്കത്തിനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.