തിരുവനന്തപുരം: സംസ്ഥാനത്ത് ഏ൪പ്പെടുത്തിയ പകൽസമയത്തെ വൈദ്യുതി നിയന്ത്രണം പിൻവലിക്കാൻ തീരുമാനിച്ചു. ജലസംഭരണികളിൽ വെള്ളത്തിന്റെ അളവ് കൂടിയതും വൈദ്യുതി ഉത്പാദനം വ൪ധിച്ചതും കണക്കിലെടുത്താണ് തീരുമാനം. ഇതുസംബന്ധിച്ച നി൪ദേശം ബന്ധപ്പെട്ടവ൪ക്ക് നൽകിയതായി വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് അറിയിച്ചു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പകൽസമയത്ത് ഒരുമണിക്കൂറും രാത്രി അരമണിക്കൂറും വൈദ്യുതി നിയന്ത്രണം ഏ൪പ്പെടുത്തിയത്. മഴ ലഭിക്കുന്നതനുസരിച്ച് വൈദ്യുതി നിയന്ത്രണം പൂ൪ണമായും ഒഴിവാക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.