വാഷിങ്ടൺ: ഉത്തര കൊറിയയുടെ ആണവായുധ പദ്ധതികൾക്ക് കടിഞ്ഞാണിടാനുള്ള നീക്കങ്ങളിൽ ഒരുമിക്കാൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന പ്രഥമ ഉച്ചകോടിയിൽ ധാരണയായി.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കാലിഫോ൪ണിയയിൽ നടന്ന ഉച്ചകോടിയിലെ എട്ട് മണിക്കൂ൪ ച൪ച്ചയിൽ ഉഭയകക്ഷിബന്ധവും പ്രാദേശിക ആഗോളവിഷയങ്ങളും സ്ഥാനം പിടിച്ചിരുന്നു. സൈബ൪ സുരക്ഷയും സാമ്പത്തിക വിഷയങ്ങളുമാണ് ഇരുവരും പ്രധാനമായി ച൪ച്ച ചെയ്തത്. അമേരിക്കയുടെയും ചൈനയുടെയും സാമ്പത്തികബന്ധത്തിൻെറ ഭാവിക്ക് സൈബ൪ ആക്രമണങ്ങൾ ഇല്ലാതാക്കൽ പ്രധാനമാണെന്ന് ഒബാമ പറഞ്ഞതായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡൊനിലോൻ പറഞ്ഞു.
മനുഷ്യാവകാശം, സൈനികബന്ധം എന്നിവയും ഇരുവരുടെയും സംഭാഷണത്തിന് വിഷയമായതായി ഡൊനിലോൻ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.