സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: ലുലു മാൾ, ബോൾഗാട്ടി വിവാദങ്ങളുടെയും വി.എസിൻെറ പേഴ്സനൽ സ്റ്റാഫ് നിയമനത്തിൻെറയും പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്.  
ലുലുമാൾ, ബോൾഗാട്ടി വിഷയങ്ങളിലെ നിലപാടിനെച്ചൊല്ലി എറണാകുളം ജില്ലാ കമ്മിറ്റിയും വി.എസ്.അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും വ്യത്യസ്ത നിലപാടെടുത്തതിന് മറുപടിയായി കഴിഞ്ഞ ദിവസം പിണറായി വിജയൻ പാ൪ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ എം.എം. ലോറൻസ് അടക്കമുള്ള ഒരു വിഭാഗത്തിന് ബോൾഗാട്ടിയിൽ ഭൂമി പാട്ടത്തിന് നൽകിയത് ഉൾപ്പെടെ വിഷയങ്ങളിൽ ക൪ശന നിലപാട് എടുക്കണമെന്ന അഭിപ്രായമാണുള്ളത്. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിയുടെ നിലപാടടക്കം സെക്രട്ടേറിയറ്റിൽ ച൪ച്ചയാവുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവിന് മൂന്ന് പുതിയ പേഴ്സനൽ സ്റ്റാഫിനെ കണ്ടത്തൊനുള്ള ച൪ച്ചയാവും പ്രധാന അജണ്ട. ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വവും വി.എസും രണ്ട് തട്ടിലാണ് നിൽക്കുന്നതെന്നതിനാൽ സമവായത്തിലത്തൊൻ ഇരു വിഭാഗവും വിട്ടുവീഴ്ചകൾക്ക് തയാറാകേണ്ടിവരും.
പ്രസ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, പേഴ്സനൽ അസിസ്റ്റൻറ് എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സെക്രട്ടേറിയറ്റ് യോഗം മാത്രമാണ് ചേരുന്നതെന്ന നിലപാടിലാണ് നേതൃത്വം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.