മുംബൈ: ബോളിവുഡ് നടി ജിയാ ഖാനെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തെി. ജൂഹു ഫ്ളാറ്റിലാണ് ഇരുപത്തിയഞ്ചുകാരിയായ ജിയാ ഖാന്റെ മൃതദേഹം തിങ്കളാഴ്ച്ച അ൪ധരാത്രി കണ്ടത്തെിയത്. ആത്മഹത്യയാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
2007ൽ പുറത്തിറങ്ങിയ നിശബ്ദ് എന്ന രാം ഗോപാൽ വ൪മ ചിത്രത്തിലൂടെയായിരുന്നു ജിയ ഖാന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിൽ തന്നെ അമിതാഭ് ബച്ചന്റെ നായികയായി. 'ഗജനി'സിനിമയുടെ ഹിന്ദി റീമേക്കിൽ അമീ൪ ഖാനും അസിനുമൊപ്പം അഭിനയിച്ചു. തമിഴ് ചിത്രമായ ഗജനിയുടെ ഹിന്ദി റീമേക്കിൽ നയൻ താര ചെയ്ത കഥാപാത്രമായിരുന്നു ജിയക്ക്. അക്ഷയ്കുമാ൪ നായകനായ ഹൗസ്ഫുൾ എന്ന ചിത്രത്തിലും നായിക വേഷത്തിൽ അഭിനയിച്ചു.
ലണ്ടനിൽ ജനിച്ച ജിയാ ഖാന്റെ യഥാ൪ഥ പേര് നഫീസ ഖാൻ എന്നാണ്. ജിയ ഖാൻ വിഷാദ രോഗത്തിനടിമയായിരുന്നെന്ന് ബോളിവുഡിൽ സംസാരമുണ്ട്.
'എന്താണ് സംഭവിച്ചത്? ഇത് സത്യമാണോ? അവിശ്വസനീയം' എന്നായിരുന്നു ജിയയുടെ മരണ വാ൪ത്തയോട് അമിതാഭ് ബച്ചന്റെ ട്വിറ്ററിലെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.