വരുമാനം കുറച്ചുകാട്ടിയതിന് വോഡഫോണിന് 1263 കോടി പിഴ

ന്യൂദൽഹി: വരുമാനം കുറച്ചു കാട്ടിയതിന് മൊബൈൽ സേവന ദാതാക്കളായ വോഡഫോണിന് ടെലികോം വകുപ്പ് 1263 കോടി രൂപ പിഴയിടാൻ തീരുമാനിച്ചു. 2007 മുതൽ 2011 വരെയുള്ള സാമ്പത്തിക വ൪ഷങ്ങളിൽ വരുമാനത്തിൽ കുറവ് കാണിച്ചതിനാണ് നടപടി.
വോഡഫോൺ 15 ദിവസത്തിനകം പിഴ അടക്കണം. കമ്പനിക്ക് തിങ്കളാഴ്ച നോട്ടീസ് നൽകി. ഓരോ വ൪ഷവും കമ്പനിക്കു മേൽ ചുമത്തിയ പിഴയെപ്പറ്റി വ്യക്തതയില്ല. ടെലികോമിൻെറ നി൪ദേശപ്രകാരം വരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് മൊബൈൽ കമ്പനികൾ ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗ ഫീസും അടക്കേണ്ടത്.
പിഴയെപ്പറ്റി പ്രതികരിക്കാൻ വോഡഫോൺ വിസമ്മതിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.