പ്രവേശനോത്സവ വേദിയില്‍ മന്ത്രിക്ക് കരിങ്കൊടി; എസ്.എഫ്.ഐക്കാര്‍ അറസ്റ്റില്‍

കോഴിക്കോട്: സ്കൂൾ പ്രവേശനോത്സവത്തിൻെറ സംസ്ഥാനതല ഉദ്ഘാടനത്തിന് മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെ എസ്.എഫ്.ഐ പ്രവ൪ത്തക൪ കരിങ്കൊടി കാട്ടി. സ്വാശ്രയ മെഡിക്കൽ കോളജുകളോട് സ൪ക്കാ൪ പുല൪ത്തുന്ന അനുകൂല സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിക്കൽ.

മുദ്രാവാക്യം വിളിച്ച് ഉദ്ഘാടന വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ. അശ്വന്ത്, പി. സക്കറിയ, കെ.കെ. സനീഷ്, കെ.എം. സചിൻദേവ്, എൻ. ആകാംഷ്, ആ൪.പി. ഫാഹിദ് ഇ൪ഫാൻ എന്നിവരാണ് അറസ്റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.