ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി

കൊല്ലം: എട്ട് ജില്ലകളിലായി ഹാരിസൺ മലയാളം പ്ളാൻേറഷൻെറ കൈവശമിരിക്കുന്ന 79659 ഏക്ക൪ ഭൂമി സ൪ക്കാ൪ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഐ.എൻ.ടി.യു.സി രംഗത്ത്. രണ്ട് മാസത്തിനുള്ളിൽ ഏറ്റെടുക്കൽ ആരംഭിക്കണമെന്ന് ഹൈകോടതി നി൪ദേശം നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി സി.ആ൪. നജീബ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ഹാരിസൺ മലയാളം പ്ളാൻേറഷൻെറ കൈവശം അനധികൃതമായി ഇരിക്കുന്നതും വൈത്തിരി ലാൻഡ്ബോ൪ഡ് മിച്ചഭൂമിയാണെന്ന് പ്രഖ്യാപിച്ചതുമായ ഒമ്പതിനായിരത്തിലധികം ഏക്ക൪ ഏറ്റെടുത്ത് ഭൂരഹിതരായ പാവപ്പെട്ടവ൪ക്ക് നൽകണം.
2005ൽ അന്നത്തെ മുഖ്യമന്ത്രി ഹാരിസൺ മലയാളം പ്ളാൻേറഷനെക്കുറിച്ച് അന്വേഷണിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഭൂമി സ൪ക്കാറിൻേറതാണെന്ന് റിപ്പോ൪ട്ടും നൽകി. 2007ൽ മന്ത്രിസഭായോഗം ചേ൪ന്ന് ഇതിൻെറ നിയമവശങ്ങൾ പഠിക്കാൻ ജസ്റ്റിസ് എൽ. മനോഹരൻ കമീഷനെ നിയോഗിച്ചു. ഭൂമി ഏറ്റെടുക്കാൻ സ൪ക്കാറിന് നിയമതടസ്സങ്ങളില്ലെന്ന് കമീഷനും റിപ്പോ൪ട്ട് നൽകി.
പിന്നീട് കാര്യങ്ങൾ കുറച്ചുകൂടി വിശദമായി പഠിക്കാൻ സ൪ക്കാ൪ ലാൻഡ് അസി. കമീഷണ൪ സുജിത് ബാബുവിനെ അന്വേഷണ കമീഷനായി നിയമിച്ചു. ഈ കമീഷൻ വിശദമായി അന്വേഷിച്ചശേഷം 2010ൽ റിപ്പോ൪ട്ട് നൽകി. 79659 ഏക്കറിലധികം സ൪ക്കാറിൻേറതാണെന്നും അത് ഏറ്റെടുക്കണമെന്നും സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
കമീഷൻ റിപ്പോ൪ട്ട് അനുസരിച്ചുള്ള ഭൂമിയും 10000ൽ അധികം ഏക്ക൪ മിച്ചഭൂമിയും കൈയേറ്റം നടത്തിവെച്ചിരിക്കുന്ന വനഭൂമിയും അടക്കം ഒരുലക്ഷത്തിലധികം ഏക്ക൪ ഭൂമി സ൪ക്കാ൪ ഏറ്റെടുക്കണം.
ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി പൊതുമേഖലാ സ്ഥാപനങ്ങളായ സ്റ്റേറ്റ് ഫാമിങ് കോ൪പറേഷൻ, റിഹാബിലിറ്റേഷൻ പ്ളാൻേറഷൻ, പ്ളാൻേറഷൻ കോ൪പറേഷൻ, സംസ്ഥാന ഫോറസ്റ്റ് ഡെവലപ്മെൻറ് കോ൪പറേഷൻ എന്നീ സ്ഥാപനങ്ങളെ ഏൽപിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.