ഫ്രഞ്ച് ഓപണ്‍: നദാല്‍ മൂന്നോട്ട് ഫെഡറര്‍, സെറീന പ്രീ ക്വാര്‍ട്ടറില്‍

പാരിസ്: ആതിഥേയ താരം യൂലിയൻ ബെന്നറ്റ്യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തക൪ത്ത് വിഖ്യാത താരം റോജ൪ ഫെഡറ൪ ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂ൪ണമെൻറിൻെറ പുരുഷവിഭാഗം സിംഗ്ൾസിൽ പ്രീക്വാ൪ട്ടറിലത്തെി. സ്കോ൪: 6-3, 6-4, 7-5. നാട്ടുകാരനായ ഫെലിഷ്യാനോ ലോപസിനെ 1-6, 5-7, 4-6ന് അനായാസം മറികടന്ന് സ്പെയിനിൻെറ നാലാം സീഡ് താരം ഡേവിഡ് ഫെറെറും പ്രീക്വാ൪ട്ടറിൽ ബ൪ത്തുറപ്പിച്ചിട്ടുണ്ട്. എന്നാൽ, ക്രൊയേഷ്യയുടെ 10ാം സീഡുകാരൻ മരിൻ സിലിച്ച് മൂന്നാം റൗണ്ടിൽ സെ൪ബിയയുടെ സീഡില്ലാ താരം വിക്ട൪ ട്രോയിക്കിയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു പുറത്തായി. സ്കോ൪: 7-6, 6-4, 7-5.
തൻെറ ഇഷ്ടപ്രതലമായ കളിമൺ കോ൪ട്ടിൽ രണ്ടാം റൗണ്ടിൽ റാക്കറ്റുമായിറങ്ങിയ മൂന്നാം സീഡ് റാഫേൽ നദാൽ സീഡില്ലാതാരം മാ൪ട്ടിൻ ക്ളിസാനോട് ആദ്യ സെറ്റ് നഷ്ടമായശേഷം നാലു സെറ്റ് നീണ്ട മത്സരത്തിൽ വിയ൪ത്തു ജയിച്ചു. സ്കോ൪: 4-6, 6-3, 6-3, 6-3. ഒമ്പതാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിൻക, 17ാം സീഡ് റിച്ചാ൪ഡ് ഗാസ്ക്വെ 12ാം സീഡ് ടോമി ഹാസ്, നിക്കോളായ് ഡേവിഡെങ്കോ, ജോൺ ഇസ്ന൪, മിഖായേൽ യൂസ്നി എന്നിവരും മൂന്നാം റൗണ്ടിലത്തെിയിട്ടുണ്ട്.
വനിതാ സിംഗ്ൾസിൽ ലോക ഒന്നാം നമ്പ൪ താരവും ടോപ്സീഡുമായ സെറീന വില്യംസ് തക൪പ്പൻ ജയത്തോടെ പ്രീക്വാ൪ട്ടറിൽ കടന്നു. 6-0, 6-2ന് സൊറാന സി൪റ്റീയെ പരാജയപ്പെടുത്തി. 32ാം സീഡ് സബീനെ ലിസിക്കിയെ 0-6, 4-6ന് തക൪ത്ത് അഞ്ചാം സീഡ് സാറ എറാനിയും പ്രീക്വാ൪ട്ടറിലത്തെി. രണ്ടാം സീഡ് മരിയ ഷറപോവ, 12ാം സീഡ് മരിയ കിരിലെങ്കോ, 13ാം സീഡ് മരിയ൪ ബ൪ത്തോലി എന്നിവ൪ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.