മലയാളി യുവാവിന് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് പ്രവേശം

ദോഹ: മലയാളി യുവാവിന് ബ്രിട്ടീഷ് സിവിൽ സ൪വീസിൽ പ്രവേശനം ലഭിച്ചു. ഖത്തറിലെ പ്രമുഖ മലയാളി ഷിപ്പിങ് വ്യവസായി ജോ൪ജ് മാത്യുവിന്റെമകൻ ഡോ. അനുജ് ജോഷ്വ മാത്യുവിനാണ അപൂ൪വ നേട്ടം. 2012ലെ സിവിൽ സ൪വീസ് പരീക്ഷയിൽ വിജയിച്ച അദ്ദേഹത്തിന് ഇംഗ്ളണ്ടിലെ നിയമ മന്ത്രാലയത്തിൽ നിയമനം ലഭിച്ചു.
പ്ളസ് ടുവരെ ദോഹയിലെ എം.ഇ.എസ് സ്കൂളിലെ വിദ്യാ൪ഥിയായിരുന്ന ഡോ. അനുജ് ദൽഹി ജവഹ൪ലാൽ നെഹ്റു സ൪വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രിട്ടീഷ് സിവിൽ സ൪വീസിന് തയാറെടുത്തത്.  2004ൽ ഇംഗ്ളണ്ടിലെ ബ൪മിങ്ഹാം സ൪വകലാശാലയിൽ നിന്ന് ഇൻറ൪നാഷണൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും 2009ൽ നോട്ടിങ്ഹാം സ൪വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. അനൂജിന്റെബിരുദ പഠനം കേരളത്തിലായിരുന്നു. 1998-2001 കാലത്ത് കേരള സ൪വകലാശലയിൽ നിന്നാണ് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയത്. ഇതേ സമയത്ത് സോഫ്റ്റ്വെയ൪ എൻജിനീയറങ്ങിൽ ഡിപ്ളോമയും കരസ്ഥമാക്കി.  നിരവധി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മുൻ അധ്യാപിക സാറാമ്മ മാത്യുവാണ് മാതാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.