തൊടുപുഴ: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ധ൪മരാജൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യനെതിരായി നടത്തിയ വെളിപ്പെടുത്തൽ തിരുത്തി. പി.ജെ കുര്യനെ കണ്ടിട്ടേയില്ലെന്നും ടെലിവിഷനിലൂടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ധ൪മരാജൻ തൊടുപുഴ സെഷൻസ് കോടതിയിൽ അഭിഭാഷകൻ മുഖേനെ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.
കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പി.ജെ കുര്യനും മറ്റു നാലു പ്രതികൾക്കുമെതിരെയും പെൺകുട്ടി നൽകിയ പരാതി പരിഗണിക്കവെയാണ് ധ൪മരാജൻ കുര്യന് അനുകൂലമായി സത്യവാങ്മൂലം നൽകിയത്.
പി.ജെ കുര്യന് കേസുമായി ബന്ധമുണ്ടെന്ന രീതിയിൽ ടെലിവിഷനിൽ വന്ന വാ൪ത്ത ധ൪മരാജൻ നിഷേധിച്ചു. ഒരു ചാനൽ പ്രതിനിധി വന്നപ്പോൾ മദ്യലഹരിയിലാണ് താൻ സംസാരിച്ചത്. ദേശീയ തലത്തിൽ അറിയപ്പെടുന്ന പി.ജെ കുര്യന്റെപേര് കേസിലേക്ക് വലിച്ചിഴച്ചാൽ പ്രയോജനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇങ്ങിനെ ചെയ്തതെന്നും ധ൪മരാജൻ സത്യവാങ്മൂലത്തിൽ പറഞു.
ധ൪മരാജൻ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടി പരാതി നൽകിയത്. കേസ് ജൂൺ 22ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.