തിരുവനന്തപുരം: യു.ഡി.എഫ് സ൪ക്കാരിന് മരണവീടിന്റെ പ്രതീതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. അധികാരത്തിൽ തുടരാൻ നാണം കെട്ട നടപടികളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വി.എസ് ആരോപിച്ചു. സ൪ക്കാ൪ നയങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ എൽ.ഡി.എഫ് നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടമലയാ൪ കേസിൽ ലക്ഷങ്ങളുടെ അഴിമതി കാണിച്ച് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ബാലകൃഷ്ണ പിള്ളക്ക് ക്യാബിനറ്റ് പദവി നൽകുന്നു. ഭാര്യയെ തല്ലിയ കേസിൽ പ്രതിയായ ഗണേഷ് കുമാറിന് വീണ്ടും മന്ത്രിസ്ഥാനം നൽകാൻ പോകുന്നു. അച്ഛൻ പിള്ളക്കും മകൻ പിള്ളക്കും പദവി നൽകുന്നതു സ൪ക്കാരിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുമെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.