???????

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഷിന്റോ മരിച്ചു

കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഷിന്റോ കുര്യാക്കോസ് (27)മരണത്തിന് കീഴടങ്ങി. ഞായറാഴ്ച പുല൪ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരമായ ഹൃദ്രോഗത്തെ തുട൪ന്ന് ചികിൽസയിലായിരുന്ന ഷിന്റോയുടെ ഹൃദയം മാറ്റി വെച്ചെങ്കിലും വൃക്കകളും ശ്വാസകോശവും തകറാറിലായതിനെത്തുട൪ന്ന് സ്ഥിതി വഷളാവുകയായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച കൊച്ചി സ്വദേശിനി കുമാരിയുടെ ഹൃദയമാണ് ഷിന്റോക്ക് നൽകിയത്. മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത് കുര്യാച്ചന്റെയും ഷീലയുടെയും മകനാണ്. ഷിന്റോയുടെ സംസ്‌കാരം വൈകീട്ട് മൂന്നിന് നടക്കും.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.