കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ സുഹൃത്ത് ജീവിതസഖിയാക്കി

പട്ന: ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ സംഭവത്തിന് സാക്ഷിയായ സുഹൃത്ത് വരണമാല്യമണിയിച്ചു. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. 22കാരിയായ യുവതിയും എൻജിനീയറിങ് വിദ്യാ൪ഥിയായ യുവ സുഹൃത്തും ചേ൪ന്ന് അഞ്ചു ദിവസം മുമ്പ്  മന്ദ൪ പ൪വതം കാണാനായി യാത്രതിരിച്ചതാണ്  ഇവരുടെ ജീവിതം മാറ്റിമറിച്ചത്.  ഇടക്കുവെച്ച് തെറ്റിയോ എന്ന് സംശയം തോന്നിയ ഇവ൪ മൂന്ന് ആട്ടിടയന്മാരോട് വഴി ചോദിച്ചു. അവ൪ ഇവരെ വഴി കാണിച്ചുതരാമെന്ന പറഞ്ഞ് വിജനമായ ഇടത്തിൽ എത്തിച്ച് സുഹൃത്തിനെ മ൪ദിച്ചതിനു ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.  കൈയിലുണ്ടായിരുന്ന പണവും അക്രമികൾ അപഹരിച്ചു. തുട൪ന്ന് ഇവ൪ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി  പരാതി നൽകി. പ്രതികളെ പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇതിനിടെയാണ് പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള സന്നദ്ധത യുവാവ് അറിയിച്ചത്. പൊലീസിൻെറയും ഗ്രാമവാസികളുടെയും ആഭിമുഖ്യത്തിൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് വെള്ളിയാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിൽ ലളിതമായ രീതിയിൽ വിവാഹം നടന്നത്.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.