എസ്.ആര്‍. പാട്ടീല്‍ മന്ത്രിയായി സ്ഥാനമേറ്റു

ബംഗളൂരു: സിദ്ധരാമയ്യ മന്ത്രിസഭയിൽ പുതിയ മന്ത്രിയായി എസ്.ആ൪. പാട്ടീൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബാഗൽകോട്ട് ജില്ലയിൽനിന്നുള്ള മുതി൪ന്ന കോൺഗ്രസ് നേതാവും എം.എൽ.സിയുമാണ് 65കാരനായ എസ്.ആ൪. പാട്ടീൽ. നിയമനി൪മാണ കൗൺസിലിൽനിന്ന് മന്ത്രിയാകുന്ന ആദ്യ അംഗവും.
ബി.ജെ.പി ഭരണത്തിൽ കൗൺസിൽ പ്രതിപക്ഷ നേതാവായിരുന്നു. നിയമ ബിരുദധാരിയായ പാട്ടീൽ മൂന്നാംവട്ടമാണ് എം.എൽ.സിയാകുന്നത്. 2016ലാണ് എം.എൽ.സി കാലാവധി അവസാനിക്കുന്നത്. കോൺഗ്രസിൽ ലിങ്കായത്ത് സമുദായത്തിൽനിന്നുള്ള ശക്തനായ നേതാവുകൂടിയാണ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.