വീടുകള്‍ക്ക് വിള്ളല്‍; നായാട്ടുകുണ്ടില്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ രംഗത്ത്

 

വെള്ളിക്കുളങ്ങര: നാട്ടുകാരുടെ പരാതി അവഗണിച്ച്  നായാട്ടുകുണ്ടിൽ  കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയതിൽ വ്യാപക പ്രതിഷേധം. മറ്റത്തൂ൪ പഞ്ചായത്ത് ഒമ്പതാം വാ൪ഡിലെ നായാട്ടുകുണ്ടുകാ൪ ഇതിനെതിരെ പഞ്ചായത്തോഫിസിനുമുന്നിൽ ധ൪ണ നടത്തി. മാസങ്ങൾക്ക് മുമ്പേ പ്രദേശത്ത് ക്വാറി പ്രവ൪ത്തനം തുടങ്ങിയിരുന്നു. ക്വാറി പ്രവ൪ത്തനം  ഭീഷണിയാണെന്നാണ് സമീപവാസികളുടെ പരാതി.  രാവിലെ ആറുമുതൽ വൈകീട്ട്വരെയും ഉഗ്രസ്ഫോടനവും കുലുക്കവും  ഉണ്ട്.  നിരന്തര സ്ഫോടനങ്ങൾമൂലം പ്രദേശത്തെ ഒട്ടേറെ വീടുകളുടെ ഭിത്തിയിലും മേൽക്കൂരയിലും വിള്ളലുകൾ വീണു . കുന്നുംപുറത്ത്ചാക്കോ, ആച്ചാണ്ടി വീട്ടിൽ ജോണി, കണ്ടിലാൻ വീട്ടിൽ മുജീബ്, ചെരിച്ചി വീട്ടിൽ റഷീദ്, അബൂബക്ക൪ എന്നിവരുടെ വീടിൻെറ ഭിത്തിയിലാണ്  വിള്ളലുകൾ ഉണ്ടായിട്ടുള്ളത്. വീടുകൾക്ക് മീതെയും മുറ്റത്തും  വലിയ കരിങ്കൽ കഷണങ്ങൾ വീഴുന്നതും അപകടഭീഷണി ഉയ൪ത്തുന്നതായി ഇവ൪ പറഞ്ഞു. ക്വാറി ആരംഭിച്ചതോടെ വീട്ടുകിണറുകളിലെ ജലവിതാനം വളരെയധികം താഴ്ന്നതായും ആക്ഷേപമുണ്ട്. ഇതുമൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ക്വാറി പ്രവ൪ത്തനം അനധികൃതമാണെന്നും സമീപത്തെ വീടുകൾക്കും ജീവനും ഭീഷണിയാണെന്നും കാണിച്ച് കലക്ട൪ക്ക് പരാതി നൽകിയിരുന്നെന്ന് നാട്ടുകാ൪ പറഞ്ഞു. ഇതത്തേുട൪ന്ന് ക്വാറി താൽകാലികമായി പ്രവ൪ത്തനം നി൪ത്തി. എന്നാൽ, പഞ്ചായത്ത് അനുമതി നൽകിയതിനെ തുട൪ന്ന് കഴിഞ്ഞദിവസം ക്വാറി പ്രവ൪ത്തിപ്പിക്കാൻ നടത്തിയ ശ്രമം നാട്ടുകാ൪ തടഞ്ഞു. തുട൪ന്നാണ് പഞ്ചായത്തോഫിസിനുമുന്നിൽ  സമരവുമായെത്തിയത്. പഞ്ചായത്ത് നിലപാടിനെതിരെ നടപടി വേണമെന്നും ക്വാറി പ്രവ൪ത്തനം നി൪ത്തണമെന്നും  ഇവ൪ ആവശ്യപ്പെട്ടു. എന്നാൽ, മൈനിങ് ആൻഡ് ജിയോളജി  വകുപ്പിൻെറയും എക്സ്പ്ളോസിവ്  വിഭാഗത്തിൻെറയും മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറയും സ൪ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ്  ക്വാറി പ്രവ൪ത്തനത്തിന് അനുമതി നൽകിയിട്ടുള്ളതെന്ന് മറ്റത്തൂ൪ പഞ്ചായത്ത് സെക്രട്ടറി  അറിയിച്ചു.  100 മീറ്ററിനുള്ളിൽ  വീടുകൾ ഉണ്ടെങ്കിലാണ് ക്വാറിക്ക് നിയന്ത്രണം നിശ്ചയിച്ചിട്ടുള്ളത്. നായാട്ടുകുണ്ടിൽ ക്വാറിയുടെ 200 മീറ്റ൪ ചുറ്റളവിൽ വീടില്ലെന്ന് നേരിട്ട് ഉറപ്പ് വരു ത്തിയിട്ടുള്ളതാണെന്ന് അധികൃത൪ പറഞ്ഞു. എന്നാൽ, തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ക്വാറിയുടെ പ്രവ൪ത്തനം എന്തുവിലകൊടു ത്തും തടയുമെന്ന നിലപാടിലാണ് നാട്ടുകാ൪.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.