ന്യൂദൽഹി: കേന്ദ്രസ൪ക്കാറിന് പുതിയ രണ്ടു കുരുക്കുകൾ. ഖനനം ചെയ്യുന്ന പ്രകൃതി വാതകത്തിന് വൻതോതിൽ വില ഉയ൪ത്തി നിശ്ചയിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനിക്ക് ഒത്താശ ചെയ്യാൻ പെട്രോളിയം മന്ത്രി എം. വീരപ്പമൊയ്ലി നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പ്രധാനമന്ത്രിക്ക് അയച്ച കത്താണ് ഒന്ന്. സി.എ.ജിയായി മുൻപ്രതിരോധ സെക്രട്ടറി ശശികാന്ത് ശ൪മയെ നിയമിച്ച സ൪ക്കാ൪ തീരുമാനം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തതാണ് മറ്റൊന്ന്.
വാതക വിലവ൪ധന സംബന്ധിച്ച് മൊയ്ലി മുന്നോട്ടുവെച്ച നി൪ദേശം റിലയൻസ് കമ്പനിക്ക് സഹസ്രകോടികളുടെ ലാഭമുണ്ടാക്കി കൊടുക്കാനുള്ള വഴിവിട്ട നീക്കമാണെന്ന് ദാസ്ഗുപ്ത ആരോപിച്ചു.
ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ വിഷയം പഠിച്ച രംഗരാജൻ സമിതി നി൪ദേശിച്ചതിൻെറ മൂന്നുമുതൽ നാലുവരെ ഇരട്ടി വില ഘട്ടംഘട്ടമായി റിലയൻസിന് വ൪ധിപ്പിച്ചു കൊടുക്കണമെന്നാണ് മൊയ്ലി താൽപര്യപ്പെടുന്നത്. ഇതിനു തക്കവിധം മന്ത്രിസഭയുടെ പരിഗണനക്ക് കുറിപ്പ് അയക്കാൻ പെട്രോളിയം മന്ത്രാലയത്തിലെ മുതി൪ന്ന ഉദ്യോഗസ്ഥരെ മൊയ്ലി നി൪ബന്ധിക്കുന്നതായും ദാസ്ഗുപ്ത ആരോപിച്ചു. സ൪ക്കാ൪ ഖജനാവിന് ചുരുങ്ങിയത് 76,000 കോടി രൂപ നഷ്ടമുണ്ടാക്കുന്ന വിധം റിലയൻസിനെ താൻ സഹായിക്കുകയാണെന്ന ഗുരുദാസ് ദാസ്ഗുപ്തയുടെ ആരോപണത്തിനെതിരെ മൊയ്ലി രംഗത്തുവന്നിട്ടുണ്ട്. പ്രകൃതി വാതകത്തിൻെറ വില ഉയ൪ത്തി നിശ്ചയിക്കുമ്പോൾ റിലയൻസിനു മാത്രമല്ല, പൊതുമേഖലാ എണ്ണക്കമ്പനികൾക്കും ഗുണം കിട്ടുമെന്നാണ് അദ്ദേഹത്തിൻെറ വാദം. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വാതകത്തിൻെറ മൂന്നിൽ രണ്ടും ഖനനം ചെയ്യുന്നത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രി നിയോഗിച്ച രംഗരാജൻ സമിതി മുന്നോട്ടുവെച്ച വ്യവസ്ഥകൾക്കുള്ളിൽനിന്നു മാത്രമാണ് വിലവ൪ധിപ്പിക്കുന്നതെന്നും മൊയ്ലി പറഞ്ഞു.
റിലയൻസിന് ഖനനാനുമതി നൽകിയത് അടക്കമുള്ള കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ട സന്ദ൪ഭത്തിൽ കൂടിയാണ് വിനോദ് റായിയുടെ സ്ഥാനത്ത് ശശികാന്ത് ശ൪മ സി.എ.ജിയായിരിക്കുന്നത്. അഴിമതി ആരോപിക്കപ്പെടുന്ന പ്രതിരോധ ഇടപാടുകൾക്ക് ചുക്കാൻപിടിച്ച മന്ത്രാലയ ഉദ്യോഗസ്ഥനെ, അതിൻെറ കണക്കുകൾ പരിശോധിക്കേണ്ട സി.എ.ജിയായി നിയോഗിക്കുന്നതിലെ അപാകത ചോദ്യം ചെയ്ത് അഭിഭാഷകനായ മനോഹ൪ലാൽ ശ൪മയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വേനലവധിക്കു ശേഷം കോടതി തുറക്കുമ്പോൾ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.