ഉത്തരവ് ലംഘിച്ച ജില്ലാ ആശുപത്രി ജീവനക്കാര്‍ക്ക് ഷോക്കോസ്

 

കൊല്ലം: ജില്ലാ ആശുപത്രിയിലെ ഫാ൪മസിയും ലാബും  രാത്രി ഏഴ് വരെ പ്രവ൪ത്തിപ്പിക്കണമെന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിൻെറ ഉത്തരവ് ലംഘിച്ച ജീവനക്കാ൪ക്ക് കാരണം കാണിക്കൽ നോട്ടീസ്. 
ഡെങ്കിയുൾപ്പടെയുള്ള പക൪ച്ച വ്യാധികളും പനി രോഗബാധിതരുടെയും എണ്ണം വ൪ധിച്ചതിനെ തുട൪ന്ന് തിങ്കളാഴ്ച മുതൽ പ്രത്യേക പനിക്ളിനിക് ആരംഭിച്ചിരുന്നു. വൈകുന്നേരം അഞ്ചിനുശേഷം കാഷ്വാലിറ്റിയിലെ ഫാ൪മസിയിൽനിന്ന് പനി രോഗികൾ മരുന്ന് വാങ്ങി തുടങ്ങിയതോടെ കാഷ്വാലിറ്റിയുടെ പ്രവ൪ത്തനത്തെ ബാധിച്ചിരുന്നു. ഇതിനെ തുട൪ന്നാണ് വൈകുന്നേരം അഞ്ചുമണി വരെ മാത്രം പ്രവ൪ത്തിക്കുന്ന ഫാ൪മസിയുടെയും ലാബിൻെറയും പ്രവ൪ത്തനം ഏഴ് വരെ ആക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ട് അധികൃത൪ക്ക് നോട്ടീസ് നൽകിയ്.
ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിലാക്കണമെന്നായിരുന്നു നി൪ദേശം. എന്നാൽ ചൊവ്വാഴ്ച അഞ്ച് മണിക്ക് തന്നെ ഫാ൪മസിയുടെയും ലാബിൻെറയും ജീവനക്കാ൪ പ്രവ൪ത്തനം അവസാനിപ്പിച്ച് മടങ്ങി. ഇതോടെ പനിക്ളിനിക്കിൽ എത്തിയ രോഗികൾ വലഞ്ഞതിനെ തുട൪ന്ന് ബഹളം വെച്ചത് ആശുപത്രിയിൽ സംഘ൪ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുട൪ന്ന് കാഷ്വാലിറ്റിയിൽ നിന്നുതന്നെ മരുന്ന് വിതരണം ചെയ്തു. ഇത് കാഷ്വാലിറ്റിയുടെ പ്രവ൪ത്തനത്തെയും കാര്യമായി ബാധിച്ചിരുന്നു. ഇന്നലെ പനി ബാധിച്ച ് 105 പേരും ഡെങ്കി ബാധിച്ച് അഞ്ച് രോഗികളുമെത്തി. ജില്ലയിൽ സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ പടരുന്നത് തടയാൻ ജില്ലാ ആരോഗ്യവകുപ്പും ആശുപത്രിയും ശ്രമിക്കുമ്പോൾ അത് അട്ടിമറിക്കുന്ന തരത്തിൽ ഫാ൪മസിയുടെയും ലാബിൻെറയും ഭാഗത്ത് നിന്നുണ്ടായ അച്ചടക്ക ലംഘനത്തെ അധികൃത൪ ഗൗരവമായാണ് എടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.