സംസ്ഥാനത്ത് ഭരണം സ്തംഭിച്ചു -പിണറായി

തിരുവനന്തപുരം:  കോൺഗ്രസിലെയും ഘടകകക്ഷികളിലെയും തമ്മിലടിയും ചേരിപ്പോരും മൂലം സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കുറ്റപ്പെടുത്തി.  ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത യു.ഡി.എഫ് സ൪ക്കാ൪ ഏറ്റവും വെറുക്കപ്പെട്ട സ൪ക്കാറായി മാറിയിരിക്കുകയാണ്.
 കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെയുള്ള സി.പി.എമ്മിൻെറ മൂന്നാം ദിവസത്തെ ഉപരോധം തിരുവനന്തപുരം താലൂക്കോഫിസിന്  മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനത്തെ ഏറ്റവും പിന്നിലെത്തിച്ചതാണ് യു.ഡി.എഫ് സ൪ക്കാറിൻെറ നേട്ടമെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.