കൊട്ടാരക്കര: പാ൪ട്ടിക്ക് മന്ത്രി വേണം, അത് കെ.ബി. ഗണേഷ്കുമാ൪തന്നെയായിരിക്കുമെന്ന് കേരള കോൺഗ്രസ് -ബി ചെയ൪മാൻ ആ൪. ബാലകൃഷ്ണപിള്ള. കാബിനറ്റ് മന്ത്രിമാ൪ യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികൾക്കുമുണ്ട്. അത് തങ്ങൾക്കും വേണം. എം.എൽ.എ ഉള്ള പാ൪ട്ടി എന്ന നിലയിൽ മന്ത്രിസ്ഥാനം വേണ്ടെന്നുവെക്കേണ്ട കാര്യമില്ല. ഗണേഷ് രാജിവെച്ച സാഹചര്യം നോക്കിയല്ല ഇപ്പോൾ സംസാരിക്കേണ്ടത്. ഗണേഷിൻെറ ധാ൪മികതയെ ആരുംചോദ്യംചെയ്യേണ്ടതില്ല. ഗണേഷും യാമിനിയും തമ്മിലുള്ള പ്രശ്നങ്ങൾ തീ൪ന്നു.
മുന്നാക്ക കോ൪പറേഷൻ സ്ഥാനം വേണമെന്ന് നി൪ബന്ധമില്ല. അത് തൻെറ കാര്യമല്ല, അവരുടേതാണ്. ഒന്നിനുംവേണ്ടി വാശിപിടിക്കാൻ താനില്ല. അ൪ഹതപ്പെട്ടത് കിട്ടേണ്ട സമയത്ത് കിട്ടണമെന്നും പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.