ഷില്ലോങ്: മേഘാലയയിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഗാരോ ഹിൽസ് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.
അചിക് നാഷനൽ വളണ്ടിയ൪ കൗൺസിൽ ബിയിലെ വിമതവിഭാഗമായ യുനൈറ്റഡ് അചിക് ലിബറേഷൻ ആ൪മി (യു.എ.എൽ.എ) തീവ്രവാദികൾ ദാരങ്ദുര ഗ്രാമത്തിലെ ഖനിയിലെത്തി തൊഴിലാളികളെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദികൾ ആവശ്യപ്പെട്ട പണം ഖനി ഉടമ നൽകാത്തതാണ് വെടിവെപ്പിന് കാരണമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.