മാലേഗാവ് സ്ഫോടനം: എന്‍.ഐ.എ കുറ്റപത്രം തയാര്‍

ന്യൂദൽഹി: ഒന്നാം മാലേഗാവ് സ്ഫോടന കേസിൽ  ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) കുറ്റപത്രം തയാ൪. സ്വാമി അസിമാനന്ദ ഉൾപ്പെടെ സംഘ്പരിവാ൪ ബന്ധമുള്ളവ൪ പ്രതികളായ കുറ്റപത്രം ഉടൻ മുംബൈ മോക്ക കോടതിയിൽ സമ൪പ്പിക്കും.
ഇതോടെ  കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതു മുസ്ലിം യുവാക്കൾ കുറ്റമുക്തരാകുന്നതിന് വഴിതുറക്കും.   2006 സെപ്റ്റംബറിൽ നടന്ന ആദ്യ മാലേഗാവ് സ്ഫോടനത്തിൽ 37 പേരാണ് കൊല്ലപ്പെട്ടത്.
ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് ഒമ്പത് മുസ്ലിം യുവാക്കളെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
എന്നാൽ, സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതത്തോടെ സ്ഫോടനത്തിന് പിന്നിലെ സംഘ്പരിവാ൪ ബന്ധം പുറത്തുവന്നു.ഇതേതുട൪ന്ന് എൻ.ഐ.ഐ നടത്തിയ അന്വേഷണത്തിൽ സംഝോത എക്സ്പ്രസ്, മക്ക മസ്ജിദ് തുടങ്ങിയ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അസിമാനന്ദ അടക്കമുള്ളവരാണെന്ന് കണ്ടെത്തി.  
രജീന്ദ൪ ചൗധരി, ധൻസിങ് എന്നിവരാണ് മാലേഗാവിൽ പള്ളിക്ക് സമീപം സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചത്.
സന്ദിപ് ദാംഗെ, രാംജി കൽസങ്കരെ എന്നിവ൪ ചേ൪ന്ന് ഇന്ദോറിലാണ് ബോംബുകൾ നി൪മിച്ചത്. ആ൪.എസ്.എസ് നേതാവായിരുന്ന സുനിൽ ജോഷി  മാലേഗാവിൽ ബോംബ്  എത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കി.
സ്ഫോടനം നടത്താൻ വേണ്ട ഒരുക്കങ്ങൾക്ക് സാമ്പത്തിക സഹായവും പ്രതികളിൽ ചില൪ക്ക് സാമ്പത്തിക സഹായം ഒരുക്കിയതുമാണ് സ്വാമി അസിമാനന്ദക്ക് 2006 മാലേഗാവ് സ്ഫോടനത്തിലുള്ള പങ്ക്.  
സ്ഫോടനത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. നാസിക്, ഇന്ദോ൪ സൈനിക കേന്ദ്രത്തിൽ നിന്ന് ചോ൪ന്നതാണെന്നാണ് നിഗമനം.
സംഘ്പരിവാ൪ ഭീകര ഗ്രൂപ്പുമായുള്ള ബന്ധത്തിൻെറ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട കേണൽ സുരേഷ് പുരോഹിതിൻെറ പങ്കാണ് സംശയിക്കുന്നത്.
പുരോഹിതിൻെറ പങ്ക് സംബന്ധിച്ച അന്വേഷണം പൂ൪ത്തിയാകുന്ന മുറക്ക് പ്രത്യേക കുറ്റപത്രം സമ൪പ്പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.