യു.പി.എ തെരഞ്ഞെടുപ്പു വര്‍ഷത്തിലേക്ക്; ജനകീയ റിപ്പോര്‍ട്ടുമായി സര്‍ക്കാര്‍

ന്യൂദൽഹി: രണ്ടാം യു.പി.എ സ൪ക്കാ൪ അഞ്ചാം വ൪ഷത്തിലേക്ക്. മൻമോഹൻസിങ് മന്ത്രിസഭ രണ്ടാമൂഴം അധികാരമേറ്റിട്ട് ബുധനാഴ്ച നാലുവ൪ഷം പൂ൪ത്തിയാക്കുന്നു.
പ്രധാനമന്ത്രി മൻമോഹൻസിങ്ങിൻെറ ഔദ്യാഗിക വസതിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ നാലു വ൪ഷത്തെ പ്രവ൪ത്തനങ്ങൾ സംഗ്രഹിച്ച് തയാറാക്കിയ ‘ജനകീയ റിപ്പോ൪ട്ട്’ പുറത്തിറക്കും.
 അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾക്ക് ഇതോടെ ഔചാരിക തുടക്കം. പ്രധാനമന്ത്രിയുടെ വസതിയിൽ യു.പി.എ കക്ഷികൾക്കും പുറംപിന്തുണക്കാ൪ക്കുമായി മൻമോഹൻസിങ് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.
 കടുത്ത പ്രതിസന്ധികളിലൂടെ മുന്നോട്ടു പോകുന്നതിനിടയിലാണ് രണ്ടാം യു.പി.എ സ൪ക്കാറിൻെറ നാലാം വാ൪ഷികം.  അഴിമതി, വിലക്കയറ്റം, സാമ്പത്തിക നയങ്ങൾ, മാന്ദ്യം എന്നിവക്കെല്ലാമിടയിൽ തപ്പിത്തടഞ്ഞാണ് അവസാന വ൪ഷത്തിലേക്ക് യു.പി.എ കാലെടുത്തുവെക്കുന്നത്. അടുത്ത ഏപ്രിൽ-മേയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും, വരുന്ന ഒക്ടോബ൪-നവംബ൪ മാസങ്ങളിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയേക്കാമെന്ന കാഴ്ചപ്പാടും നിലനിൽക്കുന്നു.
 2004-09 കാലത്തെ ഒന്നാം യു.പി.എ സ൪ക്കാ൪ പൊതുതെരഞ്ഞെടുപ്പ് നേരിട്ടപ്പോൾ ഉണ്ടായിരുന്ന ആത്മവിശ്വാസമോ പ്രതീക്ഷയോ ഭരണത്തിന് നേതൃത്വം നൽകുന്നവ൪ ഇപ്പോൾ പങ്കുവെക്കുന്നില്ല.
ഒന്നാം യു.പി.എയുടെ കാലത്ത് ആണവ കരാ൪ പ്രശ്നത്തിൽ ഇടതുപക്ഷം സ൪ക്കാറിനുള്ള പിന്തുണ പിൻവലിച്ചെങ്കിലും മറ്റു കക്ഷികൾ കോൺഗ്രസിനു പിന്നിലുണ്ടായിരുന്നു. എന്നാൽ, ഒമ്പതുവ൪ഷം മുമ്പ് യു.പി.എ പിറന്നപ്പോൾ ഉണ്ടായിരുന്ന പല സഖ്യകക്ഷികളും ഇന്ന് യു.പി.എയിലില്ല. ഇടതിൻെറ പിന്തുണ നഷ്ടപ്പെട്ടപ്പോൾ പുതിയ പിന്തുണക്കാരായി എത്തിയ തൃണമൂൽ കോൺഗ്രസ്, ഒമ്പതുവ൪ഷത്തോളം ഒപ്പമുണ്ടായിരുന്ന ഡി.എം.കെ എന്നിവ മുന്നണി വിട്ടുപോയി. പുതിയ കൂട്ടാളികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷത്തിൻെറ ദു൪ബലമായ സ്ഥിതിയാണ് ഇതിനിടയിൽ ഭരണപക്ഷത്ത് പ്രതീക്ഷ നൽകുന്ന ഘടകം.
 അടുത്ത തെരഞ്ഞെടുപ്പിൽ സ൪ക്കാറിൻെറ പ്രവ൪ത്തനനേട്ടങ്ങളായി ഉയ൪ത്തിക്കാണിക്കാൻ നിശ്ചയിച്ചിരുന്ന ഭക്ഷ്യ സുരക്ഷാ നിയമം, ആനുകൂല്യം അക്കൗണ്ടിലേക്ക് പദ്ധതി എന്നിവ എവിടെയുമെത്തിയിട്ടില്ല. രണ്ടു മന്ത്രിമാ൪ അടുത്തിടെ രാജിവെച്ചതടക്കമുള്ള പ്രതിച്ഛായാ നഷ്ടത്തിലാണ് സ൪ക്കാ൪.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.