ബൈറൂത്: ഒരു വ൪ഷത്തിലേറെയായി പ്രക്ഷോഭക൪ കൈവശം വെച്ച സിറിയൻ പട്ടണം ഖുസൈ൪ പിടിക്കാനുള്ള പോരാട്ടത്തിൽ മൂന്നു ദിവസത്തിനിടെ 31 ഹിസ്ബുല്ല പോരാളികൾ മരിച്ചതായി ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സ൪വേറ്ററി ഫോ൪ ഹ്യൂമൻ റൈറ്റ്സ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു പോരാളികളും ഇന്നലെ മരിച്ചു.
68 പ്രക്ഷോഭകരും ഒമ്പത് സിറിയൻ സൈനികരുമടക്കം ഖുസൈറിൽ മരിച്ചവരുടെ സംഖ്യ 100 കവിഞ്ഞതായും സംഘടന വ്യക്തമാക്കുന്നു. സൈനികരുടെ മരണം ഗവൺമെൻറ് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ചയോടെയാണ് ഹിസ്ബുല്ല പോരാളികളുടെ സഹകരണത്തോടെ സൈന്യം ഖുസൈ൪ പിടിക്കാൻ പടയൊരുക്കം ആരംഭിച്ചത്.
നാലു ദിവസം നീണ്ട ശക്തമായ പോരാട്ടത്തിൽ നഗരത്തിൻെറ 60 ശതമാനവും സൈന്യത്തിൻെറ നിയന്ത്രണത്തിലായിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങളിൽ ഇപ്പോഴും പോരാട്ടം ശക്തമാണ്. ലബനാൻ ആസ്ഥാനമായുള്ള ഹിസ്ബുല്ലയുടെ പോരാളികൾ സിറിയയിലെ പോരാട്ടത്തിൽ മരിക്കുന്ന സംഭവം ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.