ഗാന്ധിജിയുടെ വില്‍പത്രം ലേലത്തില്‍ ലക്ഷങ്ങള്‍ നേടുമെന്ന്

ലണ്ടൻ:  മഹാത്മാ ഗാന്ധിയുടെ അവസാന വിൽപത്രവും രക്തസാമ്പിളും ഇന്ന് ലേലത്തിന്. ആവശ്യക്കാരുടെ തള്ളിക്കയറ്റമുണ്ടാകുമെന്ന് സംഘാടക൪. അപൂ൪വ വസ്തുക്കളുടെ ലേലച്ചടങ്ങിൽ ഗാന്ധിജിയുടെ വിൽപത്രം 33.2 ലക്ഷം രൂപ (40,000 പൗണ്ട്) നേടുമെന്നാണ്  പ്രതീക്ഷ. മൈക്രോസ്കോപിക് സൈ്ളഡിൽ സൂക്ഷിച്ചിരിക്കുന്ന ഗാന്ധിജിയുടെ രക്തസാമ്പിൾ 12.45 ലക്ഷം രൂപ (15,000 പൗണ്ട്) നേടുമെന്നും കരുതുന്നു.
ഗുജറാത്തി ഭാഷയിൽ തയാറാക്കിയ രണ്ട് പേജുള്ള കൈയെഴുത്തുപ്രതിയാണ് ഗാന്ധിജിയുടെ അവസാന വിൽപത്രം. ഗാന്ധിജിയുടെ ഒപ്പ് പതിപ്പിച്ച വിൽപത്രം അപൂ൪വ ചരിത്ര രേഖയാണെന്നാണ് ലേല കമ്പനിയായ മുല്ലോക്കിൻെറ ചരിത്ര പണ്ഡിതൻ റിച്ചാ൪ഡ് വെസ്റ്റ്വുഡ് വ്യക്തമാക്കുന്നത്.
അപ്പൻറിക്സ് നീക്കം ചെയ്തശേഷം മുംബൈയിൽ വിശ്രമിക്കുന്നതിനിടെ 1924ലാണ് ഗാന്ധിജിയുടെ രക്തസാമ്പിളിൻെറ ഉടമകളായ കുടുംബത്തിന് ഇത് ലഭിച്ചതെന്നാണ് വിശ്വസിക്കുന്നത്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.