സരബ്ജിത് സിങ്ങിന്‍െറ മരണം: പാക് ജഡ്ജി ഇന്ത്യയിലേക്ക്

ലാഹോ൪: ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിങ്ങിൻെറ കൊലപാതകം അന്വേഷിക്കുന്ന പാകിസ്താൻ ജഡ്ജി സയ്യിദ് മസ്ഹ൪ അലി നഖ്വി അന്വേഷണം പൂ൪ത്തീകരിക്കുന്നതിൻെറ ഭാഗമായി ഇന്ത്യ സന്ദ൪ശിച്ചേക്കും.
കോട്ട് ലക്പത് ജയിലിൽ ഏപ്രിൽ 26ന് സഹതടവുകാരുടെ മ൪ദനമേറ്റതിനെ തുട൪ന്ന് മേയ് രണ്ടിന് മരിച്ച സരബ്ജിതിൻെറ കൊലപാതകത്തിൻെറ അന്വേഷണം ലാഹോ൪ ഹൈകോടതിയിലെ ജസ്റ്റിസ് നഖ്വിക്കാണ്.
ആവശ്യമായ രേഖകളുമായി ഏഴ് ദിവസത്തിനുള്ളിൽ നി൪ദേശങ്ങൾ സമ൪പ്പിക്കാൻ ഏകാംഗ അന്വേഷണ ട്രൈബ്യൂണൽ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ട്രൈബ്യൂണലിൻെറ ഔദ്യാഗിക വെബ്സൈറ്റിൽ ഇന്ത്യക്കാ൪ പേര് രജിസ്റ്റ൪ ചെയ്യണമെന്നാണ് നി൪ദേശം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.