തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിൻെറ ഭാഗമായി പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകൾക്കെതിരെ ഉയ൪ന്ന പരാതികൾ പരിഹരിക്കാൻ അധ്യാപക സംഘടനാ പ്രതിനിധികളുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവൻ വെള്ളിയാഴ്ച ച൪ച്ച നടത്തും. അധ്യാപക വിദ്യാ൪ഥി അനുപാതം പുതുക്കിയതുവഴി അധ്യാപക൪ക്കുണ്ടായ ജോലി സുരക്ഷാ ഭീഷണിയാണ് പ്രധാനമായും ച൪ച്ച ചെയ്യുക.
നിലവിലുണ്ടായിരുന്ന അനുപാതം 1:45ൽനിന്ന് ഒന്നു മുതൽ അഞ്ചുവരെയുള്ള എൽ.പി ക്ളാസുകളിൽ 1:30 ആയും ആറ് മുതൽ എട്ടുവരെയുള്ള യു.പി. ക്ളാസുകളിൽ 1:35 ആയുമാണ് പുതുക്കിയത്. എന്നാൽ അനുപാതം ഡിവിഷൻ തലത്തിലോ ക്ളാസ് തലത്തിലോ നിശ്ചയിക്കുന്നതിനുപകരം സ്കൂൾ തലത്തിലാക്കിയതാണ് വിവാദമായത്. ഇത് നിലവിലുള്ള ഒട്ടേറെ അധ്യാപകരുടെ ജോലി ഇല്ലാതാക്കുമെന്നാണ് ഭീഷണി. നേരത്തെ ക്ളാസ് തലത്തിലോ ഡിവിഷൻ തലത്തിലോ അനുപാതം നിശ്ചയിക്കുമെന്ന് സ൪ക്കാ൪ നൽകിയ ഉറപ്പ് ഉത്തരവിൽ പാലിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
നിലവിലുള്ള അധ്യാപകരിൽ പല൪ക്കും ജോലി പോകുമെന്നതിന് പുറമെ ഭാവിയിൽ പുതിയ നിയമനം നടക്കാത്ത അവസ്ഥയുമുണ്ടാകും. ഇത് മാനേജ്മെൻറുകളെയും ഉത്തരവിനെതിരെ രംഗത്തിറക്കാൻ നി൪ബന്ധിതമാക്കി. ഉത്തരവിലെ വ്യവസ്ഥകൾക്കെതിരെ എൻ.എസ്.എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.