കുഞ്ചത്തൂരില്‍ വീണ്ടും സംഘര്‍ഷം: വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം

 

മഞ്ചേശ്വരം: ഇരുവിഭാഗം തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്ന കുഞ്ചത്തൂരിൽ വീണ്ടും സംഘ൪ഷം. സംഘ൪ഷത്തിൽ അഞ്ചു പേ൪ക്ക് പരിക്കേറ്റു. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കു നേരെ അക്രമം നടത്തിയ സംഘത്തിനു നേരെ പൊലീസ് ലാത്തിവീശി. ബുധനാഴ്ച വൈകീട്ട് ഏഴോടെ കുഞ്ചത്തൂ൪ ടൗണിലാണ് സംഘ൪ഷമുണ്ടായത്. ടൗണിലെ കൂൾഡ്രിങ്സ് കടയിലിരിക്കുകയായിരുന്ന യുവാക്കളെ സംഘടിച്ചെത്തിയ പത്തംഗ സംഘം ആക്രമിച്ചതോടെയാണ് തുടക്കം. മഹാലിംഗേശ്വരത്തുനിന്നെത്തിയ സംഘം പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ കുഞ്ചത്തൂ൪ സ്വദേശികളായ ആഖിബ് (23), അൻസാ൪ (24), മ൪വാൻ (24), മുസ്തഫ (25) എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഖിബിൻെറ പരിക്ക് ഗുരുതരമാണ്.
കുഞ്ചത്തൂ൪ സ്വദേശിയായ അശ്റഫിൻെറ ഉടമസ്ഥതയിലുള്ള ബേക്കറിക്കും മറ്റൊരു സ്ഥാപനത്തിനുനേരെയും അക്രമമുണ്ടായി. സംഭവത്തിൽ എട്ടുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള സി.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തെ നാട്ടുകാ൪ തടഞ്ഞത് ഏറെനേരം വാക്കുത൪ക്കത്തിനിടയാക്കി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സി.ഐ നാട്ടുകാ൪ക്ക് ഉറപ്പുനൽകി. 
ഒരാഴ്ച മുമ്പ് കുഞ്ചത്തൂരിൽ നടന്ന സംഘ൪ഷത്തിൽ രണ്ട് ബൈക്കുകൾ കത്തിച്ചിരുന്നു. ഇതിനുശേഷം സംഘ൪ഷസാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബുധനാഴ്ചത്തെ സംഘ൪ഷം. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.