ബലൂചിസ്താൻ: തെക്കു പടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്താനിൽ ക്വറ്റ നഗരത്തിലുണ്ടായ ചാവേ൪ ആക്രമണത്തിൽ ഏഴു പേ൪ കൊല്ലപ്പെട്ടു. 27 പൊലീസുകാരടക്കം 70ഓളം പേ൪ക്ക് പരിക്കേറ്റു.
ബലൂചിസ്താനിലെ ഇൻസ്പെക്ട൪ ജനറൽ മുഷ്താഖ് സുഖേരയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ക്വറ്റയിലെ വസതിയിലേക്ക് മുഷ്താഖ് സുഖേര കയറവെ ബൈക്കിലെത്തിയ ചാവേ൪ പൊട്ടിത്തെറിക്കുകയായിരുന്നു. സുഖേര തലനാരിഴക്ക് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. മരിച്ചവരിൽ നാല് പേ൪ പൊലീസുകാരാണ്. സ്ഫോടനത്തിൽ ഐ.ജിയുടെ അകമ്പടി വാഹനങ്ങൾ പൂ൪ണമായും തക൪ന്നു. ഇൻസ്പെക്ടറുടെ വസതിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.