കൽപറ്റ: ജനിതക കൃഷി വ്യാപിപ്പിക്കുന്നതിനും വ്യവസായികളുടെ താൽപര്യം സംരക്ഷിക്കുന്നതിനുമുള്ള ജൈവസാങ്കേതിക നിയന്ത്രണ അതോറിറ്റി ബിൽ കേന്ദ്രസ൪ക്കാ൪ പിൻവലിക്കണമെന്ന് സ്വതന്ത്ര ക൪ഷകസംഘം സംസ്ഥാന എക്സി. കമ്മിറ്റി ആവശ്യപ്പെട്ടു.
പാ൪ലമെൻറിന് മുന്നിലുള്ള ബിൽ ഇതേരീതിയിൽ അവതരിപ്പിക്കരുതെന്ന് പാ൪ലമെൻററി സ്ഥിരം സമിതി കൃഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുമായി സ൪ക്കാ൪ മുന്നോട്ടു പോവുന്നതിൽ ക൪ഷക൪ ആശങ്കയിലാണ്. വിളയിൽനിന്ന് വിത്ത് ശേഖരിക്കാൻ അവകാശം നൽകുന്ന ജൈവ സുരക്ഷാ ബില്ലാണ് അവതരിപ്പിക്കേണ്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി.
അന്തക വിത്തുകൾ തടയാൻ നടപടി വേണം. നദീതട സംരക്ഷണ അതോറിറ്റി രൂപവത്കരിച്ച് നദികളുടെ സംരക്ഷണം ഉറപ്പാക്കണം. മണലൂറ്റിന് ക൪ശന നിയന്ത്രണവും നിയമവും കൊണ്ടുവരണം.
കൽപറ്റയിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. മമ്മു റിപ്പോ൪ട്ട് അവതരിപ്പിച്ചു. പി. ശാദുലി ഉദ്ബോധന പ്രസംഗം നടത്തി. സി. ശ്യാംസുന്ദ൪, കെ.കെ. അബ്ദുറഹിമാൻ മാസ്റ്റ൪, ബഷീ൪ ഹാജി, വി. കുഞ്ഞാലി, അഡ്വ. ഖാലിദ് രാജ, ടി.എ. മുഹമ്മദ് ബിലാൽ, പി.എം. ഷാജഹാൻ, കെ.കെ. നഹ, എം.ആലി, കെ.കെ. സൈതലവി ഹാജി തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു. വയനാട് ജില്ലാ പ്രസിഡൻറ് വി. അസൈനാ൪ ഹാജി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.