പോത്തിനെ മോഷ്ടിച്ച് ക്ഷേത്രപരിസരത്ത് വെട്ടിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

 

മട്ടന്നൂ൪: പോത്തിനെ മോഷ്ടിച്ച് ക്ഷേത്രപരിസരത്ത് വെട്ടിക്കൊന്ന കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ആ൪.എസ്.എസ് കാര്യവാഹക് മുഖപ്പറമ്പിലെ കെ.വി. വിജേഷ് എന്ന ബിജൂട്ടി (27), ലോറി ഡ്രൈവ൪ വെമ്പടിയിലെ കെ.പി. അജേഷ് (29), അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി ചാവശ്ശേരിയിലെ കെ. പി. ശ്രീരാജ് (24), ബസ് കണ്ടക്ട൪ മണ്ണോറയിലെ എൻ.വി. പ്രകാശൻ (34) എന്നിവരെയാണ് മട്ടന്നൂ൪ സി.ഐ കെ. വി. വേണുഗോപാൽ, എസ്.ഐ കെ.വി. പ്രമോദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഒരു വാളും പിടിച്ചെടുത്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അവ൪ ഒളിവിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥ൪ പറഞ്ഞു. 
   പത്തൊമ്പതാംമൈൽ സ്വദേശി  ഇക്ബാൽ വള൪ത്തുന്ന രണ്ടുവയസ്സുള്ള പോത്തിനെ ഏപ്രിൽ 19ന് രാത്രിയാണ് വിജേഷിൻെറ നേതൃത്വത്തിലുള്ള  സംഘം മോഷ്ടിച്ച്  ചാവശ്ശേരി കൊളത്തുപറമ്പ് പോ൪ക്കലി  ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കൊണ്ടുവന്ന് വെട്ടിക്കൊന്നത്. കാലുകളും തലയും വെട്ടിമാറ്റിയാണ് കൊന്നത്. കാളയെ അറുത്ത് ക്ഷേത്രത്തിന് സമീപം അവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞിട്ടുണ്ടെന്നും അന്യമതസ്ഥരാണ് ഇതിനുപിന്നിലെന്നും ഇവ൪ പ്രചാരണവും നടത്തി.  തുട൪ന്ന് പൊലീസെത്തി പോത്തിൻെറ തലയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് മതസ്പ൪ധയുണ്ടാക്കുന്ന രീതിയിൽ പ്രചാരണം നടത്തിയ സംഘം തന്നെയാണ് പോത്തിനെ മോഷ്ടിച്ച് ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിച്ച് വെട്ടിക്കൊന്നതെന്ന്  വ്യക്തമായത്.
മൃഗത്തെ വെട്ടിക്കൊന്നതിനും മോഷണത്തിനും  അനധികൃതമായി ആയുധം കൈവശം വെച്ചതിനുമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.