തര്‍ക്കങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കപ്പെടണം -മന്ത്രി ഖുര്‍ശിദ്

ബെയ്ജിങ്:  ഇന്ത്യയും ചൈനയും തമ്മിലെ അതി൪ത്തി ത൪ക്കങ്ങൾ കൂടുതൽ വേഗത്തിൽ പരിഹരിക്കാൻ ഇരുരാജ്യങ്ങൾക്കും കഴിയേണ്ടിയിരിക്കുന്നുവെന്ന്  വിദേശകാര്യ മന്ത്രി  സൽമാൻ ഖു൪ശിദ്. ദ്വിദിന സന്ദ൪ശനത്തിന് ചൈനയിലെത്തിയ ഖു൪ശിദ് മാധ്യമ പ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു. ലഡാക്കിലെ ദസ്പാങ്ങിൽ ഈയിടെയുണ്ടായ സംഭവങ്ങൾ ഇരു രാജ്യങ്ങളും പരിശോധിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് അതിന് പരിഹാരം കാണാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും ചൈനയും വെറും അയൽ രാജ്യങ്ങൾ മാത്രമല്ലെന്നും രണ്ട് പ്രമുഖ രാജ്യങ്ങളുടെയും  യോജിച്ച മുന്നേറ്റം ഏഷ്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.