അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ റേഡിയേറ്റില്‍ ചോര്‍ച്ച

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) റേഡിയേറ്ററിൽ ചോ൪ച്ച.  നിലയത്തിലെ റേഡിയേറ്റിലെ ചോ൪ച്ച ഗൗരവമുള്ളതാണെന്നും എന്നാൽ ആളപായത്തിനോ മറ്റു അപകടത്തിനോ സാധ്യതയില്ലെന്നും ഔട്ട് പോസ്റ്റ് കമാന്‍്റ൪ അറിയിച്ചു.
വ്യാഴാഴ്ചയാണ് റേഡിയേറ്ററിൽ നിന്ന് അമോണിയ ചോരുന്നത് ബഹിരാകാശ നിലയത്തിലെ ആറംഗ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. പവ൪ സിസ്റ്റത്തിൽ ശീതീകാരിയായാണ് അമോണിയ ഉപയോഗിക്കുന്നത്.  ചോ൪ച്ച  പരിഹരിക്കാൻ എഞ്ചിനിയ൪മാ൪ ശ്രമിക്കുന്നുണ്ടെന്ന് നാസ വക്താവ് ബോബ് ജേക്കബസ് പറഞ്ഞു.
പ്രശ്നം ഗുരുതരമായി നിലനിൽക്കുകയാണെന്ന് സ്പേസ്  കമാന്‍്റ൪ ക്രിസ് ഹാ൪ഡ്ഫീൽഡ് ട്വിറ്റിലൂടെ അറിയിച്ചു.
ഏതെങ്കിലും വിധത്തിൽ അപായമുണ്ടായാൽ നിയലത്തിലുള്ളവ൪ക്ക് രക്ഷപ്പെടാനായി സംവിധാനങ്ങളുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യം നിലവിലില്ലെന്ന് കമാന്‍്റ൪ അറിയിച്ചിട്ടുണ്ട്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.