ഹൈദരാബാദ്: അനധികൃത സ്വത്ത് കേസിൽ വൈ.എസ്.ആ൪ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ ജാമ്യ ഹരജി സുപ്രീംകോടതി തള്ളി. ജാമ്യം നൽകിയാൽ ജഗൻ മോഹൻ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേസിൽ അന്വേഷണം നാല് മാസത്തിനകം പൂ൪ത്തിയാക്കണമെന്ന് കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു. അന്വേഷണം പൂ൪ത്തിയായാൽ ജഗന് വിചാരകോടതിയിൽ ജാമ്യ ഹരജി നൽകാം. ജഗന്റെസഹായികളായ വിജയ് സായ് റെഡ്ഡി, നമ്മഗഡ്ഡ റെഡ്ഡി എന്നിവരുടേയും ജാമ്യ ഹരജി കോടതി തള്ളി. ജൂൺ അഞ്ചിനകം കീഴടങ്ങണമെന്ന് ഇരുവരോടും കോടതി ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷണം നേരിടുന്ന ജഗൻ കഴിഞ്ഞ ഒരു വ൪ഷത്തിലധികമായി ഹൈദരബാദിലെ ജഞ്ചൽഗുഡ ജയിലിലാണ്. പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നിരവധി കമ്പനികളിൽ സമ്മ൪ദ്ദം ചെലുത്തി ജഗൻ സ്വന്തം കമ്പനിയിൽ നിക്ഷേപം സ്വീകരിച്ചിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.