ന്യൂദൽഹി: ക൪ണാടകയിൽനിന്ന് കിട്ടിയ സമാശ്വാസത്തിൻെറ ബലത്തിൽ സ൪ക്കാ൪ പാ൪ലമെൻറ് സമ്മേളനം രണ്ടു ദിവസം മുമ്പേ അവസാനിപ്പിച്ചു. വിവാദത്തിൽ കുടുങ്ങിയ കേന്ദ്രമന്ത്രി അശ്വനികുമാ൪ കോടതിയുടെ അന്തിമവിധി വരാതെ രാജി വെക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സി.ബി.ഐ അന്വേഷണം കൂടുതൽ പ്രതികൂലമായാൽ മാത്രം റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസൽ കോഴക്കേസിൽ രാജിവെക്കുന്ന കാര്യം പരിഗണിക്കും.
സുപ്രീംകോടതി കേസിൻെറ വാദം ജൂലൈ 10ലേക്ക് നീട്ടിയത് ക൪ണാടകയിലെ ജയത്തിനൊപ്പം സ൪ക്കാറിന് കിട്ടിയ പിടിവള്ളിയാണ്. കേസിൽ വാദം കേൾക്കുമ്പോൾ ജഡ്ജിമാ൪ നടത്തുന്ന പരാമ൪ശങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ലെന്നാണ് സ൪ക്കാറും കോൺഗ്രസും അന്തിമ നിലപാടിലെത്തിയത്. കൽക്കരി കേസിൽ സുപ്രീംകോടതി അന്തിമവിധി പ്രസ്താവം നടത്തുമ്പോൾ, മന്ത്രിക്കെതിരെ പരാമ൪ശമുണ്ടെങ്കിൽ രാജിവെച്ചാൽ മതിയാവും. ഫലത്തിൽ ധാ൪മിക ഉത്തരവാദിത്തമെന്ന പ്രശ്നം മാറ്റിവെച്ചു. ജഡ്ജിമാരുടെ വാക്കാൽ നിരീക്ഷണമല്ല, എഴുതുന്ന വിധി മാത്രമാണ് ബാധകമെന്നും തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ വിശ്വസ്തനായ അശ്വനികുമാറിൻെറ നില ഇപ്പോൾ റെയിൽവേ മന്ത്രി പവൻകുമാറിനേക്കാൾ ഭദ്രമാണ്. റെയിൽവേ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം മുന്നോട്ടു പോകുന്തോറും ബൻസലിൻെറ നില അപകടപ്പെടുന്നുണ്ട്.
ബൻസലിൻെറ പങ്കാളിത്തത്തെക്കുറിച്ച് സി.ബി.ഐ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്ന പേരിൽ വരുന്ന വാ൪ത്തകൾ കണക്കിലെടുക്കേണ്ട എന്നാണ് സ൪ക്കാ൪ തീരുമാനിച്ചിട്ടുള്ളത്. സി.ബി.ഐ ബൻസലിനെതിരെ പ്രഥമവിവര റിപ്പോ൪ട്ട് കോടതിയിൽ ഫയൽ ചെയ്യുന്നുവെങ്കിൽ മാത്രമാണ് മന്ത്രിക്ക് അധികാരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കേണ്ട ബാധ്യതയുള്ളത്. ബന്ധുക്കൾ നടത്തുന്ന അവിഹിത ഇടപാടുകളിൽ മന്ത്രി നേരിട്ട് പ്രതിയാവുന്നില്ല.
ഇക്കാര്യത്തിൽ കേസിൻെറ തുടരന്വേഷണ ഗതി അറിയാൻ കാത്തിരിക്കും. അതേസമയം, ബൻസൽ രാജിവെക്കില്ലെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ ഉറപ്പിച്ചു പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.