സനാഉല്ലയുടെ സ്ഥിതിയില്‍ മാറ്റമില്ല; പാക് ഹൈകമീഷണര്‍ സന്ദര്‍ശിച്ചു

ന്യൂദൽഹി: ജമ്മുവിലെ ജയിലിൽ ക്രൂരമ൪ദനത്തിന് ഇരയായി ചണ്ഡിഗഢ് ആശുപത്രിയിൽ കഴിയുന്ന പാക് തടവുകാരൻ സനാഉല്ല ഹഖിനെ വിദഗ്ധ ചികിത്സക്ക് വിട്ടുകിട്ടണമെന്ന് പാകിസ്താൻ ആവ൪ത്തിച്ചാവശ്യപ്പെട്ടു. അതേസമയം, ഇഷ്ടികകൊണ്ടുള്ള ഇടിയേറ്റ് തലച്ചോ൪ തക൪ന്ന സനാഉല്ലയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ബോധം വീണ്ടെടുക്കാനോ വെൻറിലേറ്ററിൻെറ സഹായമില്ലാതെ ശ്വസിക്കാനോ കഴിയില്ല. ചണ്ഡിഗഢിലെ പി.ജി.ഐ.എം.ഇ.ആ൪ ആശുപത്രിയിൽ കഴിയുന്ന സനാഉല്ലയെ പാക് ഹൈകമീഷണ൪ സൽമാൻ ബഷീ൪ ചെന്നു കണ്ടു. ഡോക്ട൪മാരുമായി സംസാരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പാകിസ്താനിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ഹൈകമീഷണ൪ ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പോഴത്തെ സ്ഥിതിയിൽ യാത്ര പറ്റില്ലെന്ന് ഡോക്ട൪മാ൪ വിശദീകരിക്കുന്നു.  ചണ്ഡിഗഢ് ആശുപത്രി പരിസരത്ത്  കനത്ത പൊലീസ് കാവലുണ്ട്. ഇതിനിടെ, പഞ്ചാബിലെ ജയിലുകളിൽ കഴിഞ്ഞിരുന്ന പാക് തടവുകാരെ മറ്റുള്ളവ൪ക്കിടയിൽ നിന്നുമാറ്റി വേറെ പാ൪പ്പിക്കാൻ സംസ്ഥാന സ൪ക്കാ൪ തീരുമാനിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.