സാക്ഷര കേരളത്തില്‍ കക്കൂസ് മാലിന്യം സംസ്കരിക്കാത്തത് അപമാനകരം -സുപ്രീംകോടതി

ന്യൂദൽഹി: സാക്ഷര കേരളത്തിൽ കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള സംവിധാനമൊരുക്കാത്തത്് അപമാനകരമാണെന്ന് സുപ്രീംകോടതി. എല്ലാ ജില്ലകളിലും മാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിക്കുന്നതിൽ സംസ്ഥാന സ൪ക്കാ൪ വീഴ്ച വരുത്തിയതിനെ വിമ൪ശിച്ചാണ് ജസ്റ്റിസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ ബെഞ്ചിൻെറ രൂക്ഷമായ നിരീക്ഷണം. ഇക്കാര്യത്തിൽ വെള്ളിയാഴ്ചക്കകം റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് ബെഞ്ച് സ൪ക്കാറിനോട് ആവശ്യപ്പെട്ടു.എല്ലാ ജില്ലകളിലും മാലിന്യ സംസ്കരണ പ്ളാൻറ് സ്ഥാപിക്കണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സ൪ക്കാ൪ സമ൪പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കേസിൽ സ്വകാര്യ കമ്പനിയായ അക്വാകെം പ്രൈവറ്റ് ലിമിറ്റഡുമായി ചേ൪ന്ന് എല്ലാ ജില്ലകളിലും പ്ളാൻറുകൾ സ്ഥാപിക്കണമെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരളം 2011 ഡിസംബറിൽ ഹൈകോടതി ഉത്തരവിന് സ്റ്റേ വാങ്ങി. അന്ന് സ്റ്റേ അനുവദിച്ചപ്പോൾ തന്നെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ കേരളം താൽപര്യം കാട്ടിയില്ലെന്ന് കോടതി വിമ൪ശിച്ചിരുന്നു.
 കേരളത്തിലെ എല്ലാ ജില്ലകളിലും മാലിന്യ സംസ്കരണ നിലയങ്ങൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഗൗരവമേറിയ വിഷയത്തിൽ സ൪ക്കാ൪ ഇത്തരത്തിൽ ഇടപെടുന്നത് നാണക്കേടാണ്. കേരള ഹൈകോടതിക്കു സമീപമുള്ള മത്സ്യമാ൪ക്കറ്റിനെ കുറിച്ച് തനിക്കറിയാമെന്നും ജസ്റ്റിസ് ദത്തു പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.